Section

malabari-logo-mobile

കര്‍ണ്ണാടകയില്‍ ഗോവധ നിരോധനം പിന്‍വലിക്കുന്നു.

HIGHLIGHTS : ബംഗ്‌ളൂരു: ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന ഗോവധ നിരോധന നിയമത്തില്‍ ഭേദഗതി

ബംഗ്‌ളൂരു: ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന ഗോവധ നിരോധന നിയമത്തില്‍ ഭേദഗതി പിന്‍വലിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യ പറഞ്ഞു . 1964 ലെ നിയമ ഭേദഗതി പിന്‍വലിച്ചുകൊണ്ട് ‘ ഗോവധ നിരോധനവും കന്നുകാലി സംരക്ഷണവും’

നിയമം തിരിച്ചു കൊണ്ടു വരുമെന്നും സിദ്ധ രാമയ്യ പറഞ്ഞു.

sameeksha-malabarinews

2012 ലാണ് ഗോവധ നിരോധന നിയമം ഭേദഗതി ചെയ്ത് ബിജെപി നിയമം പാസാക്കിയത്. നിയമം ഭേദഗതി വരുത്തിയതിന് എതിരെ കോണ്‍ഗ്രസ്സ് പ്രതിഷേധം ഉയര്‍ത്തുകയും ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഗോവധത്തിന് കടുത്ത ശിക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കൂടാതെ കശാപ്പിന് വിധേയമാക്കുന്ന മൃഗത്തിന്റെ പ്രായ പരിധി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള മൃഗത്തെ മാത്രമെ അധികൃതരുടെ അനുമതിയോടെ കൊല്ലാന്‍ സാധിക്കുകയൊള്ളൂ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!