Section

malabari-logo-mobile

ഡീസല്‍ സബ്‌സിഡി ; ഹൈക്കോടതികളില്‍ നല്കിയ ഹര്‍ജികളില്‍ സുപ്രീം കോടതി സ്റ്റേ

HIGHLIGHTS : ദില്ലി: ഡീസല്‍ സബ്‌സിഡി വിഷയത്തില്‍ വന്‍കിട ഉപഭോക്താക്കള്‍

ദില്ലി: ഡീസല്‍ സബ്‌സിഡി വിഷയത്തില്‍ വന്‍കിട ഉപഭോക്താക്കള്‍ വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ നല്കിയിരിക്കുന്ന ഹരജികളില്‍ സുപ്രീം കോടതി സ്റ്റേ. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സ്റ്റേ അനുവദിച്ചത്. ഹരജികള്‍ ഇനി സുപ്രീം കോടതിയിലായിരിക്കും പരിഗണിക്കുക.

കേരള ഹൈക്കോടതിയിലും മദ്രാസ് ഹൈക്കോടതിയിലുമടക്കം വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു.
ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് ഹൈക്കോടതികളിലാണ് സംസ്ഥാന സര്‍ക്കാരുകളും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളും ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

sameeksha-malabarinews

പല ഹൈക്കോടതികളിലും വ്യത്യസ്തമായ നിരീക്ഷണങ്ങള്‍വരുന്നത് ദോഷകരമായി വരുമെന്ന് കാണിച്ചാണ് കേന്ദ്ര സര്‍ക്കാരും പെട്രോളിയം കമ്പനികളും സമര്‍പപ്പിച്ച അപേക്ഷ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!