Section

malabari-logo-mobile

ഫിഷിംഗ് ഹാര്‍ബര്‍ ശിലാസ്ഥാപനം ഞായറാഴ്ച; നാടുമറച്ച് ഫ്‌ളക്‌സ് മയം

HIGHLIGHTS : താനൂര്‍:

താനൂര്‍: തീരമേഖലയുടെ ചിരകാല സ്വപ്നമായ താനൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ ഉദ്ഘാടനം ഞായറാഴ്ച് നടക്കും. വൈകുന്നേരം 3 ഒസ്സാന്‍ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുക. തുറമുഖ-എക്‌സൈസ്-ഫിഷറീസ് വകുപ്പ് മന്ത്രി കെ ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന മന്ത്രിമാരുടെ നീണ്ട നിരയാണുള്ളത്. കേന്ദ്ര വിദേശ കാര്യവകുപ്പ് സഹമന്ത്രി ഇ അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. അബ്ദുറഹിമാന്‍ രണ്ടത്താണി എം എല്‍ എ സ്വാഗതം ആശംസിക്കും.

പദ്ധതിയുടെ ഉദ്ഘാടനത്തിന് സ്വാഗതമാശംസിച്ച് തെരുവുകളിലും റോഡിനിരുവശവും ഫ്‌ളക്‌സ്, ബാനര്‍, കമാനങ്ങള്‍ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡ് കൈയേറി ബീച്ച് റോഡില്‍ സ്ഥാപിച്ച കമാനം ഏറെ അസൗകര്യങ്ങളാണ് വരുത്തുന്നത്. ഗതാഗത പ്രശ്‌നങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന താനൂരില്‍ റോഡ് കൈയേറി സ്ഥാപിച്ച കമാനം ഏറെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

sameeksha-malabarinews

ലക്ഷങ്ങള്‍ പൊടിച്ചാണ് ഫ്‌ളക്‌സ് പ്രയോഗം അരങ്ങേറിയിട്ടുള്ളത്. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത താനൂര്‍ മണ്ഡലത്തില്‍ അമിതമായ ധൂര്‍ത്ത് ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!