താനൂരിലെത്തുന്ന മുഖ്യമന്ത്രിയെ കാത്ത് എണ്ണിയാലൊടുങ്ങാത്ത പരാതികള്‍…

താനൂര്‍: മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത് പരാതിയുടെ വേലിയേറ്റം. ഫിഷിംഗ് ഹാര്‍ബറിന്റെ ശിലാസ്ഥാപനത്തിനായി താനൂരിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാത്താണ് പതിറ്റാണ്ടുകളായി വികസനമെത്താത്ത പ്രദേശത്തെ സാധാരണക്കാര്‍ കനിവുതേടുന്നത്. 50 വര്‍ഷത്തിനിപ്പുറത്തെ വികസന കുതിപ്പാണ് താനൂരിന് ലഭ്യമാകുന്നത് എന്നതും ശ്രദ്ധേയമാണ്. കുടിവെള്ള പ്രശ്‌നവും മണ്ണെണ്ണ പെര്‍മിറ്റുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വവുമാണ് തീരവാസികളെ കുഴക്കുന്നത്. ഇതിന് പരിഹാരം തേടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Share news
error: Content is protected !!
Scroll to Top