Section

malabari-logo-mobile

ഫിലിപ്പിനോ യുവതിയെ പീഡിപ്പിച്ച ഇന്ത്യക്കാര്‍ക്കെതിരെ ബലാത്സംഗ കുറ്റമില്ല

HIGHLIGHTS : ദോഹ: ഫിലിപ്പിനോ യുവതിയെ വീട്ടില്‍ അതിക്രമിച്ച്

ദോഹ: ഫിലിപ്പിനോ യുവതിയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ച കേസില്‍ പിടിക്കപ്പെട്ട അഞ്ചു ഇന്ത്യക്കാര്‍ക്കെതിരെ ബലാത്സംഗത്തിന് കേസേടുക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഒരു പ്രമുഖ പത്രമാണ് ചില പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാര്‍ത്ത നല്കിയിട്ടുള്ളത്. സംഭവത്തിലെ ഇരയായ ഫിലിപ്പിനൊ യുവതി കേസ് നല്കാന്‍ വൈകിയതിന്റെ പേരിലാണ് ബലാത്സംഗ കുറ്റത്തില്‍ നിന്ന് പ്രതികളെ ഒഴിവാക്കുന്നതെന്ന് സൂചനകളുണ്ട്. അതേസമയം സി ഐ ഡി എന്ന വ്യാജേന യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നതിനാല്‍ ആള്‍മാറാട്ടം, വഞ്ചന കുറ്റം തുടങ്ങിയ വകുപ്പുകള്‍ പ്രാകരം ഇവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് അറിയുന്നത്. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിനാലാണ് പീഡിപ്പിക്കപ്പെട്ട യുവതി പൊലീസില്‍ പരാതി നല്കാന്‍ വൈകിയത്. പരാതിപ്പെടാന്‍ വൈകിയതിനാല്‍ വൈദ്യ പരിശോധന നടത്താനും സംഭവം നടന്നതായി ഉറപ്പിക്കാനും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്താലും കേസ് ദുര്‍ബലപ്പെട്ടു പോകും. ഇത് മുന്‍നിര്‍ത്തിയാണ് ബലാത്സംഗത്തില്‍ നിന്നും പ്രതികളെ ഒഴിവാക്കുന്നത്. അതേസമയം ഇതു സംബന്ധിച്ച് സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!