ബച്ചനെ പറ്റിച്ച് 2 ലക്ഷവുമായി യുവതി മുങ്ങി

തട്ടിപ്പും വെട്ടിപ്പും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരമ്മ പറ്റിച്ചത് തന്റെ മക്കളെ മാത്രമല്ല. ലോകമാരാധിക്കുന്ന അഭിനയ പ്രതിഭ അമിതാബച്ചനെ കൂടിയാണ്. ഈ സ്ത്രീയുടെ മക്കളുടെ പഠനത്തിനായി ബച്ചന്‍ നല്‍കിയ രണ്ട് ലക്ഷം രൂപയുടെ ചെക്കുമായാണ് ഈ സ്ത്രീ മുങ്ങിയത്. സത്രീയുടെ രണ്ട് മക്കളും 4 വര്‍ഷത്തോളമായി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. പാട്‌നയിലെ ശാന്തിനികേതന്‍ സ്‌കൂളില്‍ റിംജിനി (12) അഞ്ജലി (11) എന്നീ കുട്ടികളെ ഇവരുടെ അമ്മ 2006 ഒക്‌ടോബറിലാണ് ഈ സ്‌കൂളില്‍ ചേര്‍ത്തിയത്. ചേര്‍ത്തുന്ന സമയത്ത് നല്‍കിയ മേല്‍വിലാസം തെറ്റായാണ് നല്‍കിയത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തേക്ക് ഇവര്‍ മക്കളെ തിരിഞ്ഞു നോക്കിയിരുന്നില്ല. ഈ സമയം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സംരക്ഷണയിലാണ് കുട്ടികള്‍ കഴിഞ്ഞിരുന്നത്.

ഇതേ തുടര്‍ന്ന് മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വരികയും ഈ വാര്‍ത്ത കണ്ട അമിതാ ബച്ചന്‍ മരുമകള്‍ ഐശ്വര്യാ റായിയുടെ പേരില്‍ ഉത്തര്‍ പ്രദേശിലെ ബരാബങ്കയില്‍ തുടങ്ങിയ സ്‌കൂളിന്റെ തറക്കലിടുന്നതിന് ഈ കുട്ടികളെ ക്ഷണിച്ചു. ഇതറിഞ്ഞ് സ്‌കൂളിലെത്തിയ ഈ സ്ത്രീ കുട്ടികളെ കാണുകയും ബരാബങ്കിയിലെ ചടങ്ങചന്റ മക്കള്‍ക്കൊപ്പം ഇവര്‍ പങ്കെടുക്കുകയും ചെയ്തു. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഈ സ്ത്രീയുടെ പേരിലാണ് ബച്ചന്‍ പണം കൈമാറിയത്. 2008 ലെ ഈ പരിപാടിക്ക് ശേഷം പണവുമായി മുങ്ങിയ ഇവരെ പിന്നീട് ഇതുവരെ കണ്ടിട്ടില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സംരക്ഷണയിലാണ് കഴിയുന്നത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top