ഫഹദിനോട് എനിക്ക് പ്രണയമില്ല ആന്‍ഡ്രിയ

ഫഹദ് ഫാസിലിനോട് തനിക്ക് പ്രണയമില്ലെന്ന് ആന്‍ഡ്രിയയുടെ വെളിപ്പോടുത്തല്‍. തന്നെ ആരെങ്കിലും പ്രണയിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി താനല്ലെന്നും തനിക്ക് ഇപ്പോള്‍ വിവാഹ പ്രായം ആയിട്ടില്ലെന്നും തന്റെ ലക്ഷ്യം സിനിമയാണെന്നും ആന്‍ഡ്രിയ പറഞ്ഞു. ഒരു നായിക എന്നതിനേക്കാള്‍ ഒരു ഗായികയാവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടു തന്നെ തന്റെ ഫസ്റ്റ് ചോയ്‌സ് ഇതായിരിക്കുമെന്നും ആന്‍ഡ്രിയ പറഞ്ഞു. ആന്‍ഡ്രിയ ഫഹദിനോടുള്ള പ്രണയത്തെ കുറിച്ച് ചോദിച്ച ചില തമിഴ് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ആന്‍ഡ്രിയ ഇക്കാര്യം തുറന്നു പറഞ്ഞത്.

അതേസമയം ആന്‍ഡ്രിയയെ താന്‍ പ്രണയിക്കുന്നതായി ഫഹദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്നൊന്നും ആന്‍ഡ്രിയ ഇതോട് പ്രതികരിച്ചിരുന്നില്ല.

ഫഹദ് നായകനാവുന്ന ‘ നോര്‍ത്ത്‌ 24 കാതം’ എന്ന മലയാള ചിത്രത്തില്‍ നിന്ന് ആന്‍ഡ്രിയ പിന്‍മാറിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top