പ്രസിഡന്റ് ലീഗ് തീരുമാനിക്കും ; അടികോണ്‍ഗ്രസ്സില്‍

വള്ളിക്കുന്ന് : വള്ളിക്കുന്നില്‍ പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ പിന്‍തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി. നിലവില്‍ പ്രസിഡന്റായിയരുന്ന ജമീല രാജിവെച്ച ഒഴുവില്‍ പുതിയ പ്രസിഡന്റായി മുസ്ലിംലീഗ് തീരുമാനിച്ചത് യുഡിഎഫ് റിബലായി ജയിച്ച ഹൈറുന്നീസയെയാണ്. ഇവരെ പിന്‍തുണയ്ക്കാനാവില്ലെന്ന് പറഞ്ഞാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമായി രംഗത്തെത്തിയത്.

സമവായത്തിലെത്താന്‍ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന യോഗം അലങ്കോലമായി.

19 നാണ് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ലീഗിന് രണ്ട് റിബലടക്കം 8 മെമ്പര്‍മാരും കോണ്‍ഗ്രസിന് 4 മെമ്പര്‍മാരുമാണുമുള്ളത്. സിപിഎമ്മിന് 9 മെമ്പെര്‍മാരും 2 ബിജെപി സ്വതന്ത്രരുമാണ് വള്ളിക്കുന്ന് പഞ്ചായത്തില്‍ അംഗങ്ങളായിട്ടുളളത്.

Share news
error: Content is protected !!
Scroll to Top