Section

malabari-logo-mobile

പ്രതിഷേധാഗ്നിയില്‍ ദില്ലി തെരുവുകള്‍ കത്തുന്നു.

HIGHLIGHTS : ദില്ലി: മൃഗീയമായ കൂട്ടബലാത്സംഗത്തിന് വിദ്യാര്‍ത്ഥിനി ഇരയാക്കപ്പെട്ട ദില്ലി തെരുവുകള്‍ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതിഷേധാഗ്നിയില്‍ കത്തുന്നു.

ദില്ലി: മൃഗീയമായ കൂട്ടബലാത്സംഗത്തിന് വിദ്യാര്‍ത്ഥിനി ഇരയാക്കപ്പെട്ട ദില്ലി തെരുവുകള്‍ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതിഷേധാഗ്നിയില്‍ കത്തുന്നു.

സ്ത്രീകളുടെ മാനം സംരക്ഷിക്കാന്‍ ഭരണകൂടത്തിന്റെ നിസംഗതയ്‌ക്കെതിരെ യുവജനങ്ങളും വിദ്യാര്‍ത്ഥികളും രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് മുല്ലപ്പൂ വിപ്ലവത്തിന്റെ ഇന്ത്യന്‍ മാതൃകയായി മാറുന്നു. ചരിത്രത്തിലാദ്യമായാണ് അതീവ സുരക്ഷാ പ്രാധാന്യമുള്ള രാഷ്ട്രപതി ഭവനിലേക്കുള്ള എല്ലാ വഴികളുമടച്ചുള്ള പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സമരം നടന്നുകൊണ്ടിരിക്കുന്നത്.

sameeksha-malabarinews

രാഷ്ട്രീയപാര്‍ട്ടികളുടേയോ, സംഘടനകളുടേയോ ആഹ്വാനമില്ലാതെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ആശയവിനിമയം നടത്തി സമരത്തിനെത്തിയ വിദ്യാര്‍ത്ഥികളെ യാതൊരു പ്രകോപനവുമില്ലാതെ ജലപീരങ്കിയും കണ്ണീര്‍വാതകവും ലാത്തിയും ഗ്രനേഡും ഉപയോഗിച്ച് ദില്ലി പോലീസും സിആര്‍പിഎഫും നേരിട്ടപ്പോള്‍ ദില്ലിയിലെ കോളേജുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നുമടക്കം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും യുവാക്കളും സമരമുഖത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതോടെയാണ ദില്ലി ഇതുവരെ കാണാത്ത സമരത്തിന് സാക്ഷിയായത്.

ഞങ്ങള്‍ക്ക് നീതിവേണം പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം ദില്ലി മുഖ്യമന്ത്രി ഷീലാദീഷിത് ചര്‍ച്ചയ്ക്ക് തയ്യാറാകണം എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.

രാവിലെ 9 മണിക്ക് തുടങ്ങിയ സമരം ഏഴുമണിക്കൂര്‍ പിന്നിട്ട് ഇപ്പോഴും തുടരുകയാണ്. താഴ്ന്ന റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ മാത്രമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കായി അയച്ചത്.സമരത്തിന് പിന്‍തുണയുമായി ഇന്നലെ സമരം ചെയ്ത മഹിളാ അസോസിയേഷനും എസ്എഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്.

photo courtesy: THE HINDU

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!