സിഐയുടെ വണ്ടിയിടിച്ച് രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു.

തിരൂരങ്ങാടി: മൂന്നിയൂര്‍ മുട്ടിച്ചിറക്കടുത്ത് വച്ച് തിരൂരങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ച കാറിടിച്ച് രണ്ട് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. കളിയാട്ട മുക്ക് സ്വദേശികളായ മംഗലശേരി ജിനീഷ്(29), വിജീഷ്(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.

കോഴിക്കോട് നിന്ന് ചെമ്മാട് ഭാഗത്തേക്ക് വരികയായിരുന്ന കാറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് ഇവര്‍ സഞ്ചരിക്കുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top