പൊള്ളലേറ്റു ചികില്‍സയിലായിരുന്ന ബാപ്പയും മകനും മരിച്ചു.

അബ്ദുറഹ്മാന്‍
അലവിക്കുട്ടി

തിരൂരങ്ങാടി: പൊള്ളലേറ്റു ചികില്‍സയിലായിരുന്ന ബാപ്പയും മകനും മരിച്ചു. വെളിമുക്ക് ആലുങ്ങല്‍ ഒറ്റക്കണ്ടത്തില്‍ ചെറുകാവില്‍ അലവിക്കുട്ടിയും (73) മകന്‍ അബ്ദുറഹ്മാനു (45) മാണ് മരിച്ചത്.

പൊള്ളലേറ്റ അബ്ദുറഹ്മാന രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അലവിക്കുട്ടിക്ക് പൊള്ളലേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീട്ടില്‍ വെച്ചാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. അബ്ദുറഹ്മാന്‍ ഇന്നലെ രാവിലെയോടെ മരിച്ചു. അലവിക്കുട്ടി വൈകുന്നേരത്തോടെയും. അബ്ദുറഹ്മാന്റെ മയ്യിത്ത് വെളിമുക്ക് പള്ളിയില്‍ ഖബറടക്കി. അലവിക്കുട്ടിയുടെ മയ്യിത്ത് നാളെ് ഖബറടക്കും.
ബിരിയുമ്മയാണ് അലവിക്കുട്ടിയുടെ ഭാര്യ. മറ്റു മക്കള്‍- സുലൈഖ, ബീപാത്തുമ്മു, ഫൗസിയ, ഹമീദ് (കുവൈത്ത്), പരേതരായ ആസ്യ, സാജിദ.
മരുമക്കള്‍- മായിന്‍കുട്ടി കൂഫ, സൈതലവി ചെമ്മാട്, മുഹമ്മദ് കുട്ടി തലപ്പാറ,
അബ്ദുറഹ്മാന്റെ ഭാര്യ സക്കീന. മക്കള്‍- ഫായിസ, ഷഫീഖ്. മരുമകന്‍ ഷാഫി കൊടിഞ്ഞി.

Share news
error: Content is protected !!
Scroll to Top