Section

malabari-logo-mobile

മത്സ്യബന്ധനത്തിനുള്ള യാത്രക്കിടെ അപകടം; വാഹനത്തില്‍ നിന്നും തെറിച്ചുവീണ് 3 പേര്‍ക്ക് പരിക്ക്

HIGHLIGHTS : താനൂര്‍:

താനൂര്‍: മത്സ്യബന്ധനത്തിനായി കൂട്ടായി പടിഞ്ഞാറേക്കരയിലേക്ക് പുറപ്പെട്ട തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് ലോറിയില്‍ നിന്നും തെറിച്ച് വീണ് 3 മത്സ്യതൊഴിലാളികള്‍ക്ക് സാരമായി പരിക്കേറ്റു. വാക്കാട് ഭാഗത്ത് വെച്ച് ഇന്ന് രാവിലെ 6ന് ആണ് അപകടം.

കോര്‍മന്‍ കടപ്പുറം സ്വദേശികളായ പാണാച്ചിന്റെ പുരക്കല്‍ സൈതാലിക്കുട്ടി (45), ചക്കപ്പന്റെ പുരക്കല്‍ മഹറൂഫ് (25), പൗറകത്ത് നിസാര്‍ (25) എന്നിവര്‍ക്കാണ് യാത്രക്കിടെ തെറിച്ചുവീണ് സാരമായി പരിക്കേറ്റത്. കോര്‍മന്‍ കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട റഹ്മത്തുള്ള വള്ളത്തിലെ തൊഴിലാളികളാണ് പരിക്കേറ്റവര്‍.

sameeksha-malabarinews

40ല്‍ അധികം തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന പിക്കപ്പിന്റെ പുറകിലെ വാതിലിനോട് ചേര്‍ന്ന് യാത്രക്കാരുടെ സുരക്ഷക്ക് സ്ഥാപിച്ച ഇരുമ്പ് കമ്പി തകര്‍ന്നാണ് അപകടമുണ്ടായത്. ഇതേ തുടര്‍ന്ന് മൂന്ന് പേരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ താനൂര്‍ സി എച്ച് സിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ജീപ്പിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. വന്‍ദുരന്തത്തില്‍ നിന്നും തലനാരിഴക്കാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്.

 

താനൂരിനും പടിഞ്ഞാറേക്കരക്കും ഇടയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ മുമ്പും സംഭവിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് സൗകര്യം കുറവായ താനൂര്‍ തീരദേശത്തെ മത്സ്യതൊഴിലാളികള്‍ ആശ്രയിക്കുന്നത് പടിഞ്ഞാറേക്കരയെയും ബേപ്പൂരിനെയുമാണ്. ഇവിടങ്ങളിലേക്കുള്ള ഇവരുടെ യാത്ര സംഘം ചേര്‍ന്ന് പിക്കപ്പ് ലോറികളിലാണ്.

 

പുലര്‍കാലത്തെ ഭീതി ഉണര്‍ത്തുന്ന യാത്രക്കിടയില്‍ അപകടത്തില്‍പ്പെട്ട് മത്സ്യതൊഴിലാളികള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. താനൂരിലെ ഫിഷിംഗ് ഹാര്‍ബറിലാണ് ഇനി ഇവരുടെ പ്രതീക്ഷകള്‍ കുടികൊള്ളുന്നത്. ആ കാത്തിരിപ്പ് നീളുന്നതില്‍ മത്സ്യതൊഴിലാളി കുടുംബങ്ങളില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!