Section

malabari-logo-mobile

പൊതുമേഖലാ സ്ഥാപനങ്ങുടെ വിപണി ഇടപെടലുകള്‍ക്ക് നിയന്ത്രണം

HIGHLIGHTS : തിരു: പൊതുമേഖലാ സ്ഥാപനങ്ങുടെ വിപണി ഇടപെടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.

തിരു: പൊതുമേഖലാ സ്ഥാപനങ്ങുടെ വിപണി ഇടപെടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ട് കോര്‍പ്പ്, വിഎഫ്പിസികെ എന്നീ സ്ഥാപനങ്ങള്‍ക്കാണ് നിയന്ത്രണം. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടേതാണ് ഈ നിര്‍ദ്ദേശം.

ഉല്‍സവകാലങ്ങളില്‍ മാത്രമാണ് കണ്‍സ്യൂമര്‍ ഫെഡ് ഹോര്‍ട്ടി കോര്‍പ്പ് വിഎഫ്‌സിപികെ എന്നിവ സാധനങ്ങള്‍ വില കുറച്ച് വില്‍ക്കുകയൊള്ളൂ. വര്‍ഷത്തില്‍ മുഴുവന്‍ സമയവും വില നിയന്ത്രിക്കാനുള്ള അവകാശം സിവില്‍ സപ്ലൈസിന് മാത്രമായിരിക്കും. കൂടാതെ ഇതോടൊപ്പം സബ്‌സിഡി നിരക്കില്‍ നല്‍കുന്ന 13 ഇനങ്ങളുടെ വില പുതുക്കി നിശ്ചയിക്കും.

sameeksha-malabarinews

വിലകയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്ന കണ്‍സ്യൂമര്‍ ഫെഡും ഹോര്‍ട്ടി കോര്‍ക്കുമെല്ലാം വില നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഗ്രാമീണ മലയോര മേഖലയിലെ ജനങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!