Section

malabari-logo-mobile

കെന്റില്‍ മുടല്‍മഞ്ഞില്‍ വാഹനാപകടം ; നൂറോളം വാഹനങ്ങള്‍ കുടുങ്ങി.

HIGHLIGHTS : ഇന്ന് രാവിലെ മുതല്‍ ഉണ്ടായ കനത്ത മൂടല്‍ മഞ്ഞില്‍

ഇന്ന് രാവിലെ മുതല്‍ ഉണ്ടായ കനത്ത മൂടല്‍ മഞ്ഞില്‍ അപകടത്തില്‍ പെട്ടും റോഡ് കാണാന്‍ കഴിയാതെയും നൂറ് കണക്കിന് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്.

കെന്റിലെ എ 249 മോട്ടോര്‍ വേയിലൂള്ള ഷെപ്പി ക്രോസിങ്ങ് ബ്രിഡ്ജിലായിരുന്നു രാവിലെ 7.15 ഓടെ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മറഞ്ഞതിനാല്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതേ തുടര്‍ന്ന് ഈ വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചതായും കെന്റ് ട്രാഫിക് പോലീസ് അറിയിച്ചു.

sameeksha-malabarinews

അതേ സമയം അപകടത്തെ കുറിച്ച് അധികം വിവരം ലഭ്യമായിട്ടില്ല. ആര്‍ക്കും തന്നെ ഗുരുതരമായ പരിക്കില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!