നയന്‍സ് മലയാളത്തിലേക്കില്ലെന്ന്

തെന്നിന്ത്യന്‍ നായിക നയന്‍താര മലയാളത്തിലേക്ക് ഉടന്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. മധുപാലിന്റെ സംവിധനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന തൃഷ്ണയില്‍ നയന്‍ നായികയാകും എന്ന വാര്‍ത്ത സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

തമിഴിലും തെലുങ്കിലും തിരക്കേറിയതിനാല്‍ മലയാളത്തിലേക്ക് ഉടന്‍ ഇല്ല എന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. പുറത്തിറങ്ങാനുള്ള ചിത്രത്തിന്റെ പ്രചാരണത്തിലും പങ്കെടുക്കേണ്ടതുണ്ട്.

നയന്‍സിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്് കതിര്‍വേലന്‍ കാതലി, രാജ റാണ, അനാമിക എന്നിവ.

 

Share news
error: Content is protected !!
Scroll to Top