Section

malabari-logo-mobile

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് കുറക്കാന്‍ മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയിലേക്ക്

HIGHLIGHTS : കോഴിക്കോട് : പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സാണെന്ന നിലവിലെ പ്രായപരിധി എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ കോടതിയെ

കോഴിക്കോട് : പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സാണെന്ന നിലവിലെ പ്രായപരിധി എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ കോടതിയെ സമീപിക്കും. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ 18 വയസ്സ് തികയണമെന്ന നിയമം മുസ്ലീം വ്യക്തി നിയമത്തിന് എതിരാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ആരോപിച്ചാണ് പത്തോളം മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.

മുസ്ലീം ലീഗ് സമസ്ത ഇകെ വിഭാഗം , ഇരു വിഭാഗം മുജാഹിദ് സംഘടനകള്‍, ജമാഅത്തെ ഇസ്ലാമി, എംഇഎസ്, എംഎസ്എസ്, സമസ്ത കേരളാ ജമാഅത്തുല്‍ ഉലുമ എന്നീ സംഘടനകള്‍ ഇന്ന് കോഴിക്കോട് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം

sameeksha-malabarinews

മുസ്‌ലിം വ്യക്തി നിയമത്തില്‍ വിവാഹ പ്രായം നിര്‍ണ്ണയിച്ചില്ലെന്നിരിക്കെ അതിനു വിരുദ്ധമായി രാജ്യത്ത് നടപ്പിലാക്കിയ നിയമങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ മതപരമായ മൗലികാവകാശത്തിന്റെ ലംഘമാണെന്നും. ഈ വിഷയത്തില്‍ ആവശ്യമായ അടിയന്തിര പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് യോഗം ആവശ്യപ്പെട്ടു

മുസ്ലിം വ്യക്തിനിയമസംരക്ഷണ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.

ചെയര്‍മാനായി കോട്ടുമല ബാപ്പു മുസ്ലിയാരെയും കണ്‍വീനറായി എം സി മായിന്‍ ഹാജിയെയും കോ- ഓഡിനേറ്ററായി മുസ്തഫ മുണ്ടുപാറ എന്നിവരെയും തെരെഞ്ഞടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!