Section

malabari-logo-mobile

പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെ ഒരു ഫേസ്ബുക്ക് പ്രതിഷേധം

HIGHLIGHTS : പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സോഷ്യല്‍

പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. ഇത് പ്രതിഷേധമാണോ..തീരുമാനമാണോ …എന്നറിയില്ല.

പ്രിയപ്പെട്ട അച്ഛന്…

sameeksha-malabarinews

സുഖം എന്നു കരുതട്ടെ… പിന്നെ നമ്മുടെ ആ സുസുക്കി സാമുറയ് ബൈക് ഇല്ലേ… അത് അച്ഛന് ദേഷ്യം ഉള്ള ആര്‍ക്കെങ്കിലും കൊടുത്തുകൊള്ളൂ… നമുക്ക് ഇനി അത് വേണ്ട.. പകരം ഞാന്‍ രണ്ടു കാളകളെ വാങ്ങാന്‍ തീരുമാനിച്ചു. അതാകുമ്പോള്‍ നമ്മുടെ തൊഴുത്തിലെ മൂന്നു പശുക്കള്‍ക്കൊപ്പം സുഖമായി കഴിയുമല്ലോ…. പറമ്പിലെ പുല്ലും, പാടത്തെ വൈക്കോലും സമൃദ്ധമായി നമുക്ക് ഉണ്ടല്ലോ. പിന്നെ കുന്നംകുളത്തെ ബാലേട്ടന്റെ കടയില്‍ നിന്നും ഇടക്ക് വാങ്ങാറുള്ള ചോള തവിടും, കൊപ്ര പിണ്ണാക്കും, കാലിത്തീറ്റയും മാത്രം മതിയാകും… ഇത് ഒക്കെ കൂടി വാങ്ങിയാലും ഒരുമാസം അടിക്കാനുള്ള പെട്രോള്‍ വില ആകില്ല. ഇനി നമുക്ക് കാള വണ്ടിയില്‍ ആകാം യാത്ര. ഈ സര്‍ക്കാര്‍ നമ്മുടെ ഒക്കെ പണി തീര്‍ക്കും അച്ഛാ… അച്ഛന്‍ പറയാറില്ലേ, പെട്രോള്‍ വില ലിറ്ററിന് പതിനഞ്ച് രൂപ ആയിരുന്ന ഭൂതകാലം. അതൊക്കെ ഇനി ഒരു സ്വപ്നം മാത്രമാണ്. നമ്മുടെ സുസുക്കിയെ നമുക്ക് മറക്കാം. അതിനു പെട്രോള്‍ അടിക്കുന്ന നേരം കാളകള്‍ക്ക് തീറ്റ കൊടുക്കുന്നതാ നല്ലത്. പിന്നെ നാളെ ഹര്‍ത്താല്‍ ആണല്ലോ… പ്രതിഷേധം നൈമിഷികമായി അവസാനിക്കും എന്നു ഉറപ്പാണ്. മുന്പും നമ്മള്‍ ഇത് കണ്ടതാണല്ലോ.. വില വര്‍ദ്ധനവ് ഇങ്ങനെ ഒക്കെ ആയിട്ടും ഈ സര്‍ക്കാരിന്റെ മുതുകില്‍ ആണിയടിക്കാന്‍ കഴിയാത്ത വിഡ്ഢികള്‍ അല്ലേ നമ്മള്‍ ജനങ്ങള്‍.. എന്തായാലും ശുഭ രാത്രി ==

 

പെട്രോള്‍ വില വര്‍ദ്ധന; പ്രതിഷേധം കത്തുന്നു; നാളെ ഹര്‍ത്താല്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!