Section

malabari-logo-mobile

പെട്രോള്‍ വില വര്‍ദ്ധന; പ്രതിഷേധം കത്തുന്നു; നാളെ ഹര്‍ത്താല്‍

HIGHLIGHTS : ദില്ലി : പെട്രോള്‍ വലവര്‍ദ്ധനവിനെതിരെ രാജ്യമെങ്ങും വന്‍ പ്രതിഷേധം. പ്രതിപക്ഷ കക്ഷികള്‍ക്കു പുറമെ ഭരണസഖ്യമായ

ദില്ലി : പെട്രോള്‍ വലവര്‍ദ്ധനവിനെതിരെ രാജ്യമെങ്ങും വന്‍ പ്രതിഷേധം. പ്രതിപക്ഷ കക്ഷികള്‍ക്കു പുറമെ ഭരണസഖ്യമായ യുപിഎയുടെ ഘടക കക്ഷികളായ ഡിഎംകെയും തൃണമൂലും എന്‍സിപിയും കോണ്‍ഗ്രസിനെതിരെ രംഗത്ത്. രാജ്യവ്യാപകമായി പ്രതിഷേധമാചരിക്കാന്‍ ബിജെപിയും ഇടതു കക്ഷികളും ആഹ്വാനം ചെയ്തുകഴിഞ്ഞു.

സംസ്ഥാനത്ത് എല്‍ഡിഎഫും ബിജെപിയും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മണിമുതല്‍ വൈകീട്ട് 6മണിവരെയാണ് ഹര്‍ത്താല്‍. മുസ്ലിംലീഗ് അനുകൂല സംഘടനയായ എസ്ടിയുവിന്റെ മോട്ടോര്‍ തൊഴിലാളി സംഘടനയും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വ്യാപാരി വ്യവസായി സമിതിയും നാളെ കടകടച്ച് ഹര്‍ത്താല്‍ ആചരിക്കും.

sameeksha-malabarinews

കേരളമെമ്പാടും രാത്രിയില്‍ ഉടനീളം വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍, റോഡുപരോധം, പെട്രോള്‍ പമ്പ് ഉപരോധം എന്നീ സമരങ്ങള്‍ നടന്നു. കോഴിക്കോട്ട് സമരക്കാര്‍ യശ്വന്തപുര്‍ എക്‌സ്പ്രസ് തടഞ്ഞിട്ടു. നേതാക്കന്‍മാര്‍ ക്യാമ്പ് ചെയ്തിട്ടുള്ള നെയ്യാറ്റിന്‍ക്കര മണ്ഡലത്തില്‍ സമരങ്ങള്‍ ശക്തമാണ്.

പെട്രോളിന് റിക്കാര്‍ഡ് വില വര്‍ദ്ധന : കേരളത്തില്‍ 8 രൂപ കൂടും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!