Section

malabari-logo-mobile

പിഎസ്എഒ കോളേജിലേക്ക് എംഎസ്ഫ് മാര്‍ച്ച്

HIGHLIGHTS : മാര്‍ച്ച് കലോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഹാജര്‍ നല്‍കാത്തതിനാല്‍ തിരൂരങ്ങാടി:

 

മാര്‍ച്ച് കലോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഹാജര്‍ നല്‍കാത്തതിനാല്‍

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജിന് സി സോണ്‍ കലാകിരീടം സമ്മാനിക്കാന്‍ പ്രയത്‌നിച്ച വിദ്യാര്‍ഥികള്‍ക്ക് കോളേജ് അധികൃതര്‍ അര്‍ഹതപ്പെട്ട അവധി ആനുകൂല്യം നിഷേധിക്കുന്നതായി പരാതി. പരീക്ഷയ്ക്കിരിക്കാന്‍പോലും അനുമതി ലഭിക്കാതെ പ്രതിസന്ധിയിലായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി എം.എസ്.എഫ് ജില്ലാകമ്മിറ്റി സമരവുമായി രംഗത്തേക്ക്.

sameeksha-malabarinews
കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും സംഘാടകരായ യൂണിയന്‍ ഭാരവാഹികള്‍ക്കും ഹാജര്‍ നല്‍കാന്‍ ഫൈനാര്‍ട്‌സ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന പ്രിന്‍സിപ്പല്‍ ഈ അവധികളൊന്നും അംഗീകരിച്ചില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആക്ഷേപം. അവധി അപേക്ഷ മുന്‍കൂര്‍ നല്‍കിയവരുടേതുപോലും പരിഗണിച്ചില്ല. അതേസമയം ഫിസിക്‌സ് വിഭാഗത്തിലുള്ള അര്‍ഹതയില്ലാത്ത രണ്ടുപേര്‍ക്ക് എട്ട് അവധി അനുവദിച്ചിട്ടുമുണ്ട്.

പ്രശ്‌നങ്ങളെല്ലാം ചൂണ്ടിക്കാട്ടി കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കും വിദ്യാര്‍ഥി ക്ഷേമവിഭാഗത്തിനും
കോളേജ് യൂണിയന്‍ പരാതിനല്‍കിയിട്ടുണ്ട്. രാഷ്ട്രീയ വിരോധംവെച്ച് കോളേജധികൃതര്‍ ചില വിദ്യാര്‍ഥികളെ പീഡിപ്പിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാകമ്മിറ്റി ആരോപിച്ചു. പ്രതിഷേധത്തിനായി 19ന് കോളേജിലേക്ക് പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!