Section

malabari-logo-mobile

കടല്‍ക്കൊല; ഇറ്റാലിയന്‍ സ്ഥാനപതിക്ക് പരിരക്ഷ നല്‍കേണ്ട; സോണിയാഗാന്ധി.

HIGHLIGHTS : ദില്ലി: കടല്‍കൊലകേസില്‍ ഇറ്റലിക്കെതിരെ

ദില്ലി: കടല്‍കൊലകേസില്‍ ഇറ്റലിക്കെതിരെ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി. നാവികരെ തിരിച്ചുകൊണ്ടുവരാമെന്ന ഉറപ്പ് ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ നല്‍കേണ്ടതില്ലെന്ന് സോണിയാഗാന്ധി. ഇന്ത്യയെനിസാരമായി അ;രും കാണേണ്ടതില്ലെന്നും സോണിയ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ എംപിമാരെ അഭിസംബോധന ചെയ്യത് സംസാരിക്കുകയായിരുന്നു സോണിയഗാന്ധി. കടല്‍ക്കൊല കേസില്‍ സോണിയയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്.
ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച് സ്വതന്ത്ര ഏജന്‍സി അനേ്വഷിക്കണമെന്നും സോണിയ പറഞ്ഞു. ശ്രീലങ്കക്കെതിരെ യുഎന്‍ ല്‍ അവതരിപ്പിക്കപെടുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്ന തമിഴ് സംഘടനകളുടെ ആവശ്യത്തോട് അനുഭാവപൂര്‍ണ്ണമായ നിലപാടാണ് സോണിയസീകരിച്ചത്. രാഹുല്‍ ഗാന്ധിയെ എഐസിസി വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ പാര്‍ലമെന്ററി ബോഡി യോഗമാണിത്.

sameeksha-malabarinews

അതേ സമയം അന്താരാഷ്ട്ര നിയമങ്ങള്‍ ഇന്ത്യ ലംഘിക്കുകയാണെന്ന് ഇറ്റലി കുറ്റപ്പെടുത്തി. കടല്‍കൊല കേസില്‍ രാജ്യാന്തര നിയമം പാലിക്കണമെന്നാണ് ഇറ്റലിയുടെ ആഗ്രഹം ഇന്ത്യയുമായി സൗഹൃദ ബന്ധം തുടരാനാണ് ഇറ്റലിയുടെ ആഗ്രഹമെന്നും വിദേശകാര്യവകുപ്പ പ്രസ്താവനയില്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!