Section

malabari-logo-mobile

പിഎസ്എംഒ കോളേജ് ബാച്ച് ആന്‍ഡ് മീറ്റ് ഒരുക്കം അവസാന ഘട്ടത്തില്‍

HIGHLIGHTS : തിരൂരങ്ങാടി:

തിരൂരങ്ങാടി: പിഎസ്എംഒ കോളേജ് അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബാച്ച് ആന്‍ഡ് മീറ്റിനുള്ള ഒരുക്കം അവസാനഘട്ടത്തിലെത്തിയതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഗസ്ത് 18 ന് രാവിലെ രാത്രി 10 വരെയാണ് പരിപാടി. രാവിലെ ഒമ്പതിന് ആദ്യ വിദ്യാര്‍ത്ഥി ഉണ്ണിമമ്മു പഴയേരി പതാക ഉയര്‍ത്തു. 9.30 മുതല്‍ പകല്‍ ഒന്നു വരെ ക്ലാസുകളിലും ബാച്ചുകളിലും പഠിച്ചവരുടെ കൂടിട്ടാഴ്ചയും പകല്‍ രണ്ടു മുതല്‍ മുന്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും അധ്യാപകരുടെയും ഇപ്പോഴത്തെ അധ്യാപകരുടെയും സംഗമവും നടക്കും. മൂന്നിന് ഓരോ ബാച്ചുകള്‍ക്കായി ബാച്ച് മീറ്റുകളും വൈകിട്ട് അഞ്ചിന് ഗ്ലോബല്‍ അലുമ്‌നി മീറ്റും വൈകിട്ട് ആറു മുതല്‍ കലാപരിപാടികളും നടക്കും.

പരിപാടിയുടെ പ്രചരണാര്‍ഥം ഡല്‍ഹി, ബാംഗളൂരു, ഷാര്‍ജ, അബാദാബി, മുംബൈ, ജിദ്ദ, റിയാദ്, ഖത്തര്‍ എന്നിവിടങ്ങളില്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിച്ചു. കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലുള്ള കുടുംബസംഗമം ഞായറാഴ്ച രാവിലെ 10 ന് വ്യാപാരഭവനില്‍ നടക്കും. വിവിധ വര്‍ഷങ്ങളില്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിമാരയവരുടെയും കലാസാഹിത്യരംഗത്ത് മികവ് തെളിയിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഉള്‍പെടുത്തി ആര്‍ട്‌സ് അലുമ്‌നി രൂപീകരണ യോഗം ശനിയാഴ്ച പകല്‍ രണ്ടിന് അലുമ്‌നി ഹൗസില്‍ നടക്കും. 44 വര്‍ഷത്തെ കോളേജ് മാഗസിനുകളും ഓര്‍മക്കുറിപ്പുകളും പഴയകാല ചിത്രങ്ങളും ഉള്‍പെടുത്തി നിര്‍മ്മിച്ച ഡിജിറ്റല്‍ സുവനീര്‍ പൂര്‍ത്തിയായതായും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ രചിച്ച് ആലപിച്ച ‘ഓര്‍മ്മചെപ്പ് ‘ വിതരണത്തിന് തയ്യാറായതും കോളേജ് മാനേജര്‍ എം കെ ബാവ, പ്രിന്‍സിപ്പല്‍ പ്രൊഫ. എം ഹാറൂണ്‍, മുന്‍ പ്രിന്‍സിപ്പല്‍ മേജര്‍ ഇ്രബാഹീം കുട്ട്യാടി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അബ്ദു റഹ്മാന്‍ ഇടക്കുന്നി എന്നിവര്‍ വാര്‍ത്താ സമ്മേളനത്ത#ില്‍ അിറയിച്ചു.

sameeksha-malabarinews

1968- 80 കാലത്ത് പഠിച്ചഒക്ത 9895230824 – 8190 കാലത്തെ വിദ്യാര്‍ത്ഥികള്‍ 9895413653,91-2000 കാലത്തെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ 9946443218, 2001 -12 കാലഘട്ടത്തില്‍ കോജേളില്‍ പഠിച്ചിരുന്നവര്‍ 9895842394 എന്നീ നമ്പറുകളില്‍ ബന്ധപെടണം. backtopsmocollege എന്ന ഫേസ് ബുക്ക് പേജിലും വിവരങ്ങള്‍ ലഭ്യമാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ക്ലാസും ബാച്ചും അഡ്രസ്സും ഉള്‍പെടുത്തിയിട്ടുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും www.psmocalumi.org എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!