പാലക്കാട് കോച്ച് ഫാക്ടറി സ്വകാര്യ പങ്കാളിത്തത്തോടെ വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി

ദില്ലി: പാലക്കാട് കോച്ച് ഫാക്ടറി പൊതുമേഖലയില്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം റെയില്‍വേ തള്ളി. സ്വകാര്യ പങ്കാളിത്തത്തോടെ പാലക്കാട് കോച്ച് ഫാക്ടറി നടപ്പാക്കും. സ്വകാര്യ പങ്കാളിത്തം തേടിയ റെയില്‍വേ യോഗ്യതാ പത്രം പുറത്തിറക്കി. സെയിലിന്റെ പങ്കാളിത്ത വാഗ്ദാനം മറികടന്നു കൊണ്ടാണ് റെയില്‍വേയുടെ ഈ നടപടി.

സ്വകാര്യ പങ്കാളിത്തത്തിനായി ഒക്‌ടോബര്‍ 24 നകം അപേക്ഷിക്കണം ഇതിനായി 6 കമ്പനികളുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും. 600 കോടിയുടെ പദ്ധതിയില്‍ 60 കോടി മാത്രമാണ് റെയില്‍വേ മുടക്കുക. ഇതിനായി 58 പേജുള്ള യോഗ്യതാപത്രമാണ് പുറത്തിറക്കിയത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top