വൈദ്യുതി ബോര്‍ഡിനെ മൂന്നായി വിഭജക്കും; ആര്യാടന്‍

ദില്ലി : വൈദ്യുതി ബോര്‍ഡിനെ മൂന്നായി വിഭജിക്കുമെന്ന് വൈദ്യുതി മന്ത്രിമാരുടെ ദേശീയ സമ്മേളനത്തില്‍ ആര്യാടന്‍ മുഹമ്മദ് കേരളത്തിന്റെ നിലപാട് അറിയിച്ചു.

ഉല്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്നായാണ് വിഭജിക്കുക. കേന്ദ്ര സഹായം ലഭിക്കുന്നതിനായി വൈദ്യുതി ബോര്‍ഡിനെ വിഭജിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇത് സ്വകാര്യ വല്‍ക്കരണത്തിന്റെ ഭാഗമാണെന്ന പരാതി കേരളത്തില്‍ ഉയര്‍ന്നിരുന്നു.

വൈദ്യുത ബോര്‍ഡ് സ്വകാര്യ വല്‍ക്കരിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ വൈദ്യുതി ബില്‍ ക്രമാതീതമായി വര്‍ദ്ധിച്ചത് ചൂണ്ടി കാട്ടിയാണ് സംസ്ഥാനത്ത് എതിര്‍പ്പ് ഉയര്‍ന്നിരുന്നത്.

 

Share news
error: Content is protected !!
Scroll to Top