താനൂരില്‍ ഗതാഗത പരിഷ്‌കരണത്തിന് രൂപരേഖയായി

താനൂര്‍: താനൂരില്‍ ഗതാഗത പരിഷ്‌കരണത്തിന് രൂപരേഖയായി. താനൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ്സ് ഹാളില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

ചിറക്കല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്ത്, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധീകള്‍, പൊതുമരാമത്ത് വകുപ്പ് അധീകൃതര്‍ എന്നിവര്‍ യോഗം ചേര്‍ന്നത്.

യോഗത്തില്‍ നേരത്തെ നടപ്പിലാക്കിയ പരിഷ്‌കരണം കര്‍ശനമാക്കാന്‍ യോഗം തീരുമാനിച്ചു. താനൂര്‍ ജങ്ഷനില്‍ പുതിയ ആധുനിക രീതിയിലുള്ള വിളക്കുകള്‍ സ്ഥാപിക്കും. താനൂരിലെ പരിസരങ്ങളില്‍ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് തിരൂര്‍ പരപ്പനങ്ങാടി റോഡില്‍ സ്‌റ്റോപ്പ് ആവശ്യപ്പെടാനും പൊതുജനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താനും തീരുമാനമായി.

താനൂര്‍ ടൗണില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ റോഡ് ഫൂട്ട് പാത്ത് കയ്യേറ്റം പൂര്‍ണ്ണമായി ഒഴിപ്പിക്കാനും തെരുവു കച്ചവടം നിരോധിക്കാനും ലോഡിങ്ങ് അണ്‍ ലോഡിങ്ങ് സമയ ക്ലിപ്തത ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ഡിവൈഡറുകള്‍ക്ക് പകരമായി കോണ്‍ ആന്‍ഡ് ചെയിന്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം പി അഷറഫ് അദ്ധ്യക്ഷനായി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top