Section

malabari-logo-mobile

താനൂരിലെ അക്രമ സംഭവങ്ങള്‍: പോലീസ് സര്‍വ്വ കക്ഷി യോഗം വിളിച്ചു

HIGHLIGHTS : താനൂര്‍:

താനൂര്‍: താനൂരില്‍ പരിസര പ്രദേശങ്ങളില്‍ അക്രമ സംഭവങ്ങള്‍ വ്യാപകമായ പശ്ചാതലത്തില്‍ പോലീസ് സര്‍വ്വകക്ഷി യോഗം വിളിച്ചു. താനൂര്‍ സിഐയാണ് യോഗം വിളിച്ചു ചേര്‍ത്തത്.

ഒഴൂരിലും താനാളൂരിലും പഞ്ചായത്തംഗങ്ങളുടെ വീട്ടിലെ കിണറ്റിലും പുത്തന്‍തെരുവിലെ കെഎസ്ടിഎ ഓഫീസിലും കരി ഓയില്‍ ഒഴിക്കുകയും ഡിവൈഎഫ്‌ഐ യൂത്ത് സെന്ററിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തോടനുബന്ധിച്ചാണ് താനൂര്‍ സി ഐ എന്‍ സി സന്തോഷ് സര്‍വ്വകക്ഷിയോഗം വിളിച്ചത്. താനൂര്‍ സി ഐ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐഎം,സിപിഐ, ബിജെപി, കോണ്‍ഗ്രസ്സ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. മുസ്ലീം ലീഗ് യോഗം ബഹിഷ്‌കരിച്ചു.

sameeksha-malabarinews

അക്രമ സംഭവവുമായി ബന്ധപെട്ട് സമഗ്രമായ അനേ്വഷണം നടത്താന്‍ യോഗം നിര്‍ദ്ദേശിച്ചു. അക്രമികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ സംരക്ഷണം നല്‍കില്ല. പോലീസിന്റെ രാത്രികാല പെട്രോളിങ്ങ് ഊര്‍ജ്ജിതമാക്കാനും രാത്രി പത്ത് മണിക്ക് ശേഷം വ്യക്തമായ കാരണങ്ങളില്ലാതെ നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ റോഡുകള്‍ കയ്യേറി സ്ഥാപിച്ച ബോര്‍ഡുകളും പ്രചരണോപാധികളും നിശ്ചിത ദിവസത്തിനകം നീക്കം ചെയ്യാനും തീരുമാനമായി. എസ്‌ഐമാരായ രാധാകൃഷ്ണന്‍ ജയചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!