വക്കം അബ്ദുള്‍ ഖാദറിനെ താനൂര്‍ അനുസ്മരിച്ചു

താനൂര്‍: സ്വാതന്ത്ര്യ സമരത്തിലെ ധീര രക്ത സാക്ഷി വക്കം അബ്ദുള്‍ ഖാദറിനെ താനൂര്‍ അനുസ്മരിച്ചു. അബ്ദുള്‍ ഖാദറിന്റെ 70 ാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി ഇഎംഎസ് പഠന ഗവേഷണ കേന്ദ്രമാണ് അനുസ്മരണം സംഘടിപ്പിച്ചത്.

ചരിത്രത്തിലെ മായ്ക്കാനാകാത്ത ഒറ്റിന്റെ കളങ്കം നെഞ്ചേറ്റിയാണ് താനൂര്ഡ ദേശം അബ്ദുള്‍ ഖാദറിനെ സ്മരിച്ചത്. സാമ്രാജ്യത്വ വിരുദ്ധ പോരാളിയായ അബ്ദുള്‍ ഖാദര്‍ ബ്രിട്ടീഷുകാരാല്‍ തൂക്കിലേറ്റപ്പെട്ടത് താനൂരില്‍ സമുദായ രാഷ്ട്രീയം അരക്കിട്ട് ഉറപ്പിക്കാന്‍ ശ്രമിച്ച പ്രമാണിമാരുടെ ഒറ്റിനെ തുടര്‍ന്നാണ് താനൂരില്‍ നടന്ന അബ്ദുള്‍ ഖാദര്‍ അനുസ്മരണം ചരിത്രത്തിന്റെ പുനര്‍ വായനക്ക് അപ്പുറം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ വര്‍ത്തമാന വിചിന്തനം കൂടിയായി.

പ്രെഫസര്‍ എം എം നാരായണന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു. ഇ ജയന്‍ അദ്ധ്യക്ഷനായി ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. പി ശിവദാസ്, പി ശങ്കരന്‍, കെ രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top