Section

malabari-logo-mobile

പരപ്പന്ങ്ങാടിയില്‍ ഡങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു

HIGHLIGHTS : ജില്ലാ ആരോഗ്യവകുപ്പ് അന്വേഷണം നടത്തി

ജില്ലാ ആരോഗ്യവകുപ്പ് അന്വേഷണം നടത്തി
പരപ്പനങ്ങാടി : ഡങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഗ്രാമപഞ്ചയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജനപ്രതിനിധികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സാമുഹ്യപ്രവര്‍ത്തകരുടെയും യോഗം തീരമാനിച്ചു.രണ്ടു ദിവസത്തിനകം വാര്‍ഡുതല ശുചിത്വസമിതികള്‍ ചേരും. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറുമായി ആരോഗ്യസമിതി രൂപീകരിച്ചു.
ബുധനാഴച പരപ്പനങ്ങാടിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഡങ്കിപ്പനി കേസുകളുടെ സാഹചര്യങ്ങളെ കുറിച്ച് വിലയിരുത്താന്‍ ആരോഗ്യപവകുപ്പിന്റെ അന്വേഷണസംഘമെത്തിയിരുന്നു.

പരപ്പനങാടിയല്‍ ഇപ്പോള്‍ അഞ്ച് ഡ്ങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ തിരൂരങ്ങാടി താലൂ്ക്ക് ആശുപത്രിയിലും ഒരു പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ക്കോളേജാശുപത്രിയിലുമാണ്..

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!