കൊടുവള്ളിയില്‍ യൂത്ത്‌കോണ്‍ഗ്രസ്-യുത്ത് ലീഗ് സംഘര്‍ഷം

കൊടുവള്ളി : യൂത്ത്‌കോണ്‍ഗ്രസ്സിന്റെ സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പിനിടെ യൂത്ത്‌കോണ്‍ഗ്രസ് യുത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.
ചൊവ്വാഴ്ച വൈകീട്ട് മൂന്ന മണിയോടെ കൊടുവള്ളിയങ്ങാടിയില്‍ വച്ചാണ് സംഭവം. തൂടര്‍ന്ന് ഇരു വിഭാഗത്തെയും പിരിച്ചുവിടാന്‍ പോലീസ് പലതവണ ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. കല്ലേറിലും അക്രമത്തിലും എആര്‍ ക്യമ്പിലെ മൂന്ന് പോലീസുകാര്‍ക്ക് പരക്കേറ്റിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് അടുത്തു കൂടി പോകുകയായിരുന്ന യുത്ത്‌ലീഗ് പഞ്ചായത്ത് സക്രട്ടറി ഹാരീസിനെ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കൈയേറ്റം ചെയ്യതതോടെയാണ് പ്രശ്‌നങ്ങളുടെ തൂടക്കം. വിവരമറിഞ്ഞ് യുത്ത് ലീഗുകാര്‍ സംഘടിച്ചെത്തിയതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു.
ഇതിനിടെ ഒരു സംഘം യുത്ത്് ലീഗുകാര്‍ തിരഞെടൂപ്പ് നടന്ന ഹാളിനുള്ളില്‍ കയറി കസേരകളും മേശകളും തല്ലിതകര്‍ക്കുകയും ബാലറ്റ് പേപ്പറുകളും തിരഞ്ഞെടുപ്പ് സാമഗ്രികളും നശിപ്പിച്ചു. ഇതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.
സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top