പ്രകൃതിവിരുദ്ധപീഡനക്കേസില്‍ ജാമ്യമിറങ്ങിയ പ്രതി കോടതിവളപ്പില്‍ വച്ച് വീണ്ടും പിടിയില്‍

പരപ്പനങ്ങാടി : എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരൂദ്ധപീഡനത്തിന് വിധേയനാക്കാന്‍ ശ്രമിച്ച കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി മറ്റൊരാളുടെ സമാനപരാതിയില്‍ വീണ്ടും പിടിയിലായി. എആര്‍ നഗര്‍ കുന്നുംപുറത്തിനടുത്ത് കുറ്റൂര്‍ സ്വദേശി അഷറഫ്(24) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയെ പീഡപ്പിക്കാന്‍ ശ്രമിച്ചതിന് മുമ്പ് തിയ്യേറ്ററിന്‍ വച്ച് മയക്കുചായ നല്‍കി വാഹനത്തില്‍ തട്ടിക്കൊണ്ടു പോയി പീഡനത്തിന് വിധേയനാക്കാന്‍ അഷറഫ് ശ്രമിച്ച ഒരു ട്രാവല്‍സ് ജീവനക്കാരനാണ് രണ്ടാമത്തെ പരാതിക്കാരന്‍. ഇയാള്‍ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് കോടതി പരസരത്ത് നിന്ന് ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ടു.തുടര്‍ന്ന കോര്‍ട്ട് റോഡിലെ ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
വളരെ വിചിത്രമായ രീതിയാണ് ഇയാള്‍ ഇരകള്‍ക്ക്  മേല്‍ പ്രയോഗിച്ചത്.
നേരത്ത തിരൂരങ്ങാടി സ്വദേശിയായ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയെ ഇയാള്‍ ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത് മെല്ലെ കുണ്ടോട്ടിക്കടുത്തുള്ള വിജനമായ ചെരുപ്പടിമലയിലേക്ക് എത്തിക്കുകയായിരുന്നു. തൂടര്‍ന്ന് പീഡനത്തിന് ശ്രമിക്കവെ വിദ്യാര്‍ത്ഥി ഓടി അടുത്തുള്ള ഒരു വീട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ട്രവല്‍സ് ജീവനക്കാരനെയും ഇയാള്‍ മയക്കുചായ കൊടുത്ത് കൊണ്ടു പോയത് ചെരുപ്പടിമലയിലേക്ക് തന്നയായിരുന്നു.
പ്രത്യേക സ്വഭാവ വൈകൃതം കാണിക്കുന്ന ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹജരാക്കും.

Share news
error: Content is protected !!
Scroll to Top