താനൂര്‍: ട്രെയിനിനടിയില്‍പ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. പൊള്ളാച്ചി സ്വദേശി കണ്ണിമുത്തു (23) വാണ് രക്ഷപ്പെട്ടത്. താനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വൈകുന്നേരം 6 മണിയോടെയാണ് സംഭവം.
കോയമ്പത്തൂരില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന പാസഞ്ചര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ വെള്ളം എടുക്കാനായി ഇറങ്ങിയ യുവാവ് വണ്ടി വിട്ട ഉടനെ ഓടിക്കയറുന്നതിനിടയില്‍ തീവണ്ടിക്കും പ്ലാറ്റ് ഫോമിനുമിടയില്‍ വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം ട്രെയിന്‍ നിറുത്തിയിട്ടു.
കൈക്കും കാലിനും സാരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരായ മധു, റഹ്മാന്, ജലീല്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.





