Section

malabari-logo-mobile

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം: ഇന്ന് കൊടി ഉയരും

HIGHLIGHTS : തിരൂര്‍:

തിരൂര്‍: യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ ജില്ലാസമ്മേളനത്തിന് ബുധനാഴ്ച തിരൂരില്‍ കൊടി ഉയരും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് പതാക-കൊടിമര-ദീപശിഖ ജാഥകള്‍ സംഗമിച്ചാണ് തുടക്കമാകുന്നത്.

ഡിവൈഎഫ്‌ഐ കീഴാറ്റൂര്‍ വില്ലേജ് സെക്രട്ടറിയായിരിക്കെ മരിച്ച ഹരിദാസന്റെ സ്മൃതി കുടീരത്തില്‍ നിന്നും ഡിവൈഎഫ്‌ഐ ജില്ലാ ജോയ്ന്റ് സെക്രട്ടറി അജയന്റെ നേതൃത്വത്തില്‍ ദീപശിഖ ജാഥയും സ. കുഞ്ഞാലിയുടെ നാടായ കാളികാവില്‍നിന്നും ജില്ലാ ജോയ്ന്റ് സെക്രട്ടറി പ്രിന്‍സ് കുമാറിന്റെ നേതൃത്വത്തില്‍ കൊടിമരജാഥയും അത്‌ലറ്റീകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പ്രയാണം നടത്തി വൈകിട്ട് ആറിന് തിരൂര്‍ താഴേപാലത്ത് സംഗമിക്കും. തുടര്‍ന്ന് മൂന്ന് ജാഥകളും താഴേപാലം സ്‌റ്റേഡിയം ഗ്രൗണ്ടിലെ ക്യാപ്റ്റന്‍ ലക്ഷ്മി നഗറിലെത്തി സമ്മേളനത്തിന് ഔപചാരിക തുടക്കംകുറിച്ച് പതാക ഉയര്‍ത്തും.

sameeksha-malabarinews

വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൂങ്ങോട്ടുകുളം ബിയാന്‍കോകാസില്‍ ഓഡിറ്റോറിയത്തിലെ സ. പ്രദീപന്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐഎം കേന്ദ്രകമ്മറ്റി അംഗം ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ജില്ലയിലെ 4,20,773 അംഗങ്ങളെ പ്രതിനിധീകരിച്ച് 355 പേര്‍ പങ്കെടുക്കും. വെള്ളിയാഴ്ച വൈകിട്ട് നാലിന് കാല്‍ ലക്ഷം യുവജനങ്ങള്‍ പങ്കെടുക്കുന്ന റാലിയും പൊതു സമ്മേളനവും നടക്കും.

പയ്യനങ്ങാടിയില്‍ യുവജനറാലി ആരംഭിച്ച് സ്‌ഹേഡിയം ഗ്രൗണ്ടില്‍ സമാപിക്കും. പൊതുസമ്മേളനം സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എ. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ്, ഡോ. കെ ടി ജലീല്‍ എംഎല്‍എ, എ പി അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് എ ശിവദാസന്‍, ടി സത്യന്‍, കെ കൃഷ്ണന്‍ നായര്‍, അഡ്വ. എസ് ഗിരീഷ്, കെ മുഹമ്മദ് ഫിറോസ് എന്നിവര്‍ അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!