പരപ്പനങ്ങാടി ടോള്‍ സമരമുഖത്ത് സ്ത്രീകള്‍ പുലികളായി, പിരിവ് മുടങ്ങി.

പരപ്പനങ്ങാടി:പരപ്പനങ്ങാടി ടോള്‍ വിരുദ്ധസമരത്തിന്റെ ചരിത്രത്തിലേക്ക് വനിതകളും..ആക്ഷന്‍കൗണ്‍സില്‍ നടത്തുന്ന സമരത്തിന്റെ 16ാം ദിവസത്തിലാണ് ജനാധിപത്യമഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ എത്തിയ വീട്ടമ്മമാരാണ് ടോള്‍ ഉപരോധിച്ചത്.

സമരത്തില്‍ പങ്കെടുത്ത വനിതകള്‍ ടോള്‍ പിരിക്കുന്നത് തടഞ്ഞു.. വാഹനങ്ങളില്‍ വരുന്നവരോട് ടോള്‍ നല്‍കാതെ സമരത്തേട് സഹകരിക്കണമെന്ന് ആവിശ്യപ്പെട്ടതോടെ ഏറെ നേരം ടോള്‍ പിരിവ് നിര്‍ത്തിവെച്ചു.
എന്നാല്‍ ഇവരെ നേരിടാന്‍ വനിതാ പോലീസില്ലാത്തതിനാല്‍ നിസ്സഹായരായ പോലീസ് സംഘം വനിതപോലീസിനായി പരക്കം പാഞ്ഞു. പിന്നീട് വനിത എസ്‌ഐയും സംഘവും ഓടിക്കിതച്ചെത്തുമ്പോഴേക്കും സമരക്കാര്‍ സമരം കഴിഞ് മടങ്ങാനിരിക്കുകയായിരുന്നു.
സമരത്തിന് മഹിള അസോസിയേഷന്‍ ജീല്ല വൈസ് പ്രസിഡന്റ് ശോഭാ പ്രഭാകരന്‍ ഗൗരി നേതൃത്വം നല്‍കി

Share news
error: Content is protected !!
Scroll to Top