Section

malabari-logo-mobile

പരപ്പനങ്ങാടി ഐ ഐ എസ് ടി :  സമ്മതപത്രവുമായി ഭൂവുടമകൾ      

HIGHLIGHTS : പരപ്പനങ്ങാടി:   നിർദ്ദിഷ്ട ഐ ഐ എസ് ടി   വിദ്യഭ്യാസ സമുച്ചയത്തിന് നേരെ ഉയരുന്ന എതിർപ്പ് ആർ  എസ് എസ്  അജണ്ടയാണന്നും ഭൂവുടമകൾക്ക് അതിൽ യാതൊരു പങ്കുമില...

പരപ്പനങ്ങാടി:   നിർദ്ദിഷ്ട ഐ ഐ എസ് ടി   വിദ്യഭ്യാസ സമുച്ചയത്തിന് നേരെ ഉയരുന്ന എതിർപ്പ് ആർ  എസ് എസ്  അജണ്ടയാണന്നും ഭൂവുടമകൾക്ക് അതിൽ യാതൊരു പങ്കുമില്ലന്നും പ്രഖ്യാപിച്ച് ഭൂവുടമകളുടെ യോഗം ചേർന്നു.   സിഡ്കോ  ചെയർമാനും  ഐ ഐസ് ടി  സംരക്ഷണ സമിതി ചെയർമാനുമായ നിയാസ് പുളിക്കലകത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ , എസ് എസി എസ് ടി അപ്പക്സ് ബോഡി അദ്ധ്യക്ഷൻ പാലക്കണ്ടി വേലായുധൻ,   സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി  കെ. ജയചന്ദ്രൻ ,  നഗരസഭ കൗൺസിലർമാരായ കെ.സി  അലിക്കുട്ടി,  കെ പി എം കോയ , അശറഫ് ശിഫ,  മുൻ പി എസ് സി മെമ്പർ പ്രഫ: ഇ പി മുഹമ്മദലി,  ജനകീയ മുന്നണി നേതാക്കളായ യാക്കൂബ് കെ ആലുങ്ങൽ,  കോൺഗ്രസ് നേതാവ് സുര,  സി പി ഐ  നേതാവ് ഗിരീഷ് തോട്ടത്തിൽ ,    നിശ്ചിത മേഖലയിലെ ഭൂവുടമ ങ്ങളായ  കെ. ശരീഫ് ബാബു,   സുബൈർ കേയി . രാജഗോപാൽ,   ടി. പി. എൻ അശറഫ് ,ബീരാൻ ഹാജി ഓമച്ചപ്പുഴ, അധികാരത്തിൽ ജയപ്രകാശ്,  തുടങ്ങിയവർ സംബന്ധിച്ചു.

സ്ഥാപനത്തിനാവശ്യമായ മുപ്പത്തിരണ്ട് ഏക്കറ ഭൂമിയിൽ  28.5  ഏക്കറ ഭൂമിയുടെ ഉടമസ്ഥരാണ്  സ്ഥലം വിട്ടു കൊടുക്കാൻ സമ്മതമറിയിച്ചത്.  ഈ മാസം 20 ന് ജില്ലാ കലക്ടർ ഇതുസംബന്ധിച്ച് വിളിച്ചു ചേർത്ത യോഗത്തിൽ ന്യായമായ വില ആവശ്യപെടുമെന്നും    ഭൂവുടമകൾ അറിയിച്ചു.  സ്ഥാപനം വരാതിരിക്കാൻ  നാളിതുവരെ നടന്ന പ്രതിഷേധങ്ങൾക്ക് പകരം ഇനി മുതൽ സ്ഥാപനം വരാൻ തടസമാകുന്നവർക്കെതിരെ പ്രത്യക്ഷ പ്രതിഷേധങ്ങൾ തീർക്കുമെന്ന് ജനകീയ മുന്നണി നേതാക്കൾ അറിയിച്ചു.

sameeksha-malabarinews

പി കെ  അബ്ദുറബ്  വിദ്യഭ്യാസ മന്ത്രിയായിരിക്കെയാണ് ലാൽ ബഹദൂർ ശാസ്ത്രി  ഇന്റഗ്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി  സമുച്ചയം  പരപ്പനങ്ങാടിക് ലഭ്യമായത്.  ബി ജെ പി യുടെ പ്രേരണയിൽ തദ്ദേശവാസികൾ പ്രതിഷേധവുമായിറങ്ങിയതോടെ  മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി  കഴിഞ വർഷം ഉൽഘാടനം ചെയ്ത  ഈ ശാസ്ത്ര ഗവേഷണ പഠന സ്ഥാപനത്തിന്റെ ഏതാനും ഭാഗങ്ങൾ വാടക കെട്ടി sത്തിൽ നാമ മാത്രമായി പ്രവർത്തിക്കുകയാണ്. ‘   ബി ജെ പി ഒഴികെ യുള്ള എല്ലാ  രാഷ്ട്രീയ പാർട്ടികളും ഭൂവുടമകളും  ഐ ഐ എസ് ടിക്ക് അനുകൂലമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!