പരപ്പനങ്ങാടിയില്‍ രണ്ട് പേര്‍ക്ക് ഡെങ്കി പനി

പരപ്പനങ്ങാടി: മലപ്പറം ജില്ലയില്‍ ഡെങ്കി പനി പടര്‍ന്ന് പിടിക്കുന്നു. പരപ്പനങ്ങാടിയില്‍ രണ്ട് പേര്‍ക്ക് ഡെങ്കി പനി ഉള്ളതായി കണ്ടെത്തി. പരപ്പനങ്ങാടി അങ്ങാടി മുറിത്തോടിന് സമീപത്തെ 16,17 വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പനി പിടിപ്പെട്ടിരിക്കുന്നത്. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആരോഗ്യ വകുപ്പ് അധികൃതര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

ഇന്നലെ വേങ്ങര ഊരകം സ്വദേശിനിയായ ദേവകി (57) ഡെങ്കി പനി പിടിച്ച് മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.

 

Share news
error: Content is protected !!
Scroll to Top