പരപ്പനങ്ങാടിയില്‍ യുവതി കടലില്‍ ചാടി

പരപ്പനങ്ങാടി: കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മത്സ്യതൊഴിലാളികള്‍ രക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പരപ്പനങ്ങാടി അങ്ങാടി കടപ്പുറത്താണ് ആത്മഹത്യാശ്രമം നടന്നത്. ജീവന്‍ പണയപ്പെടുത്തിയാണ് മത്സ്യതൊഴിലാളികള്‍ കടലില്‍ ചാടി യുവതിയെ കരയ്‌ക്കെത്തിച്ചത്.

പെരിന്തല്‍മണ്ണ പുലാമന്തോള്‍ സ്വദേശിനിയായ 24 കാരിയാണ് കടലിലേക്കിറങ്ങിപ്പോയത്. യുവതി വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നത് കണ്ട് കരയില്‍ നിന്നിരുന്ന മത്സ്യതൊഴിലാളികളായ ആര്‍ സെയ്തലവി, സി ഗഫൂര്‍, അന്‍ഷാദ് എന്നിവര്‍ കടലിലേക്ക് ചാടി യുവതിയെ രക്ഷിക്കുകയായിരുന്നു.

ഉപ്പുവെള്ളം കുടിച്ച് അവശയായ യുവതിയെ തൊട്ടടുത്ത വീട്ടിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി. ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈകീട്ട് ആറ് മണിയോടെ വീട്ടുകാരെത്തി വീട്ടിലേക്ക് കൊണ്ടുപോയി. യുവവതിക്ക് ചെറിയ മാനസിക വിഭ്രാന്തിയുള്ളതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top