വാട്ടര്‍ ടാങ്കുകളും പൈപ്പുകളും മോഷണം പോയി

വാട്ടര്‍ ടാങ്കുകളും പൈപ്പുകളും മോഷണം പോയിപുറത്ത് വെച്ചിരുന്ന 11 വാട്ടര്‍ ടാങ്കുകളും 35 പി വി സി പൈപ്പുകളുമാണ് ഇന്നലെ രാത്രിയില്‍ മോഷണം പോയത്. 1000 ലിറ്ററിന്റെ അഞ്ച് ടാങ്കുകളും 750 ലിറ്ററിന്റെ 7 ടാങ്കുകളുമാണ് മോഷണം പോയത്. രാത്രി എട്ട് മണിക്കും രാവിലെ ആറ് മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു. കടക്ക് സമീപം റോഡരികില്‍ സൂക്ഷിച്ചതായിരുന്നു സാധനങ്ങള്‍. ഉടമ വാളക്കുളം എടക്കണ്ടത്തില്‍ ഷംസുദ്ധീന്‍ പോലീസില്‍ പരാതി നല്‍കി. മലപ്പുറത്ത് നിന്നും വിരലടയാള വിദ്ഗദരെത്തി പരിശോധന നടത്തി.

 

Share news
error: Content is protected !!
Scroll to Top