Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഇന്ന് പ്രതിഷേധങ്ങളുടെ വേലിയേറ്റം;നാളെ മുതല്‍ അനിശ്ചിതകാല ധര്‍ണ്ണ

HIGHLIGHTS : പരപ്പനങ്ങാടി: ടോള്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം

പരപ്പനങ്ങാടി: ടോള്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്നലെ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചും പരപ്പനങ്ങാടി നഗരത്തില്‍ പ്രതിഷേധങ്ങളുടെ പെരുമഴ. രാവിലെ ഹര്‍ത്താല്‍ ആരംഭിച്ചതു മുതല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിലേക്ക് നീങ്ങി. പരപ്പനങ്ങാടി പഞ്ചായത്തിലെ ചെട്ടിപ്പടിയിലും, പാലത്തിങ്ങലുമടക്കം ശക്തമായ പ്രതിഷേധ സമരങ്ങാണ് അരങ്ങേറിയത്.

ഇന്നലെ ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റ പ്രവര്‍ത്തകരെയുമായി ഡിവൈഎഫ്‌ഐ, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടം നടത്തി. വൈകീട്ട് എസ്ഡിപിഐ പ്രവര്‍ത്തകരും പ്രകടനം നടത്തി. നഗരത്തിലാകെ പോലീസിനെ വിന്യസിച്ചിരുന്നു. വൈകീട്ട് എസ്‌ഐഒയും പ്രതിഷേധ പ്രകടനം നടത്തി.

sameeksha-malabarinews

നാളെ മുതല്‍ കോണ്‍ഗ്രസ്സും മുസ്ലിംലീഗും ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരി വ്യവസായി ഏകോപനസമിതിയും ഉള്‍പ്പെടെയുള്ള നിരവധി സാമൂഹ്യ സംഘടനകളുമടങ്ങിയ ആക്ഷന്‍ കൗണ്‍സില്‍ അനിശ്ചിതകാല ധര്‍ണ ആരംഭിക്കും. ടോള്‍പിരിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്താണ് സമരം നടക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!