പരപ്പനങ്ങാടിയില്‍ അണലികളെ പിടികൂടി.

പരപ്പനങ്ങാടി: റെയില്‍വേഗേറ്റിസമീപത്തെ വീട്ടിന്റെ പച്ചക്കറത്തോട്ടത്തില്‍ നിന്നും രണ്ടു ഭീമന്‍ അണലികളെ പിടികൂടി. കണ്ണംപുറത്ത് രാമന്‍കുട്ടിയുടെ വീടിന് പിന്‍വശത്തുള്ള പച്ചക്കറിത്തോട്ടത്തിലെ വലയില്‍ കുടിങ്ങിയ നിലയിലാണ് ഇവയെ കണ്ടെത്തിയത്.

സംഭവമറിഞ്ഞ് നാട്ടുകാരെത്തിയെങ്കിലും വലയില്‍ കുടുങ്ങിയതിനാല്‍ ഇവയെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തിരൂരില്‍ നിന്നെത്തിയ പാമ്പുപിടുത്ത സ്‌പെഷലിസ്റ്റ് ഹംസ പറവണ്ണയാണ് ഇവയെ പിടികൂടിയത്.

വളരെ പ്രായമേറിയതും വിഷംകൂടിയ ഇനവുമാണെന്നാണ് ഹംസയുടെ അഭിപ്രായം.

Share news
error: Content is protected !!
Scroll to Top