Section

malabari-logo-mobile

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനകീയമാകുന്നു

HIGHLIGHTS : തിരു: ആയിരക്കണക്കിന് വ്യാപാരസ്ഥാ

തിരു: ആയിരക്കണക്കിന് വ്യാപാരസ്ഥാപനങ്ങളും മുന്‍നിര ബ്രാന്‍ഡുകളും ചേര്‍ന്ന് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആറാംപതിപ്പിനെ ജനകീയമാക്കി മാറ്റുന്നു. സ്വര്‍ണനാണയങ്ങളും ഗിഫ്റ്റ് വൗച്ചറുകളും ഡിസ്‌കൗണ്ട് കൂപ്പണുകളും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളുടെ പെരുമഴ ഉപഭോക്താക്കളെ തേടിവരുന്നതാണ് ഈ വ്യാപാരമഹാമേളയുമായി പങ്കുചേരാന്‍ എല്ലാവരേയും പ്രേരിപ്പിക്കുന്നത്. കൂടുതല്‍ ഓഫറുകളുമായാണ് പല സ്ഥാപനങ്ങളും ബ്രാന്‍ഡുകളും ഇപ്പോള്‍ ജികെഎസ്എഫില്‍ പങ്കുചേരുന്നത്. സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ ജി കെ എസ് എഫില്‍ മലബാര്‍ ഗോള്‍ഡാണ് അസോസിയേറ്റ് സ്‌പോണ്‍സര്‍മാര്‍.
ജി കെ എസ് എഫിന്റെ പ്ലാറ്റിനം സ്‌പോണ്‍സര്‍മാരായ ടാറ്റാ മോട്ടോഴ്‌സ് കേരളത്തിനു വെളിയിലുള്ള ഉപഭോക്താക്കള്‍ക്ക് വാറ്റ് നികുതി പൂര്‍ണമായും തിരികെ നല്‍കുന്ന പുതുമയാര്‍ന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മേളയുടെ സമയത്ത് വാഹനം വാങ്ങുന്ന കേരളത്തിനു പുറത്ത് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ബില്ലിംഗ് അഡ്രസ് ഉള്ള നോണ്‍ റസിഡന്റ് കേരള കസ്റ്റമേഴ്‌സിന് ഒരു ലക്ഷത്തോളം രൂപയുടെ ആനുകൂല്യങ്ങള്‍ ഇതുവഴി ലഭിക്കും. മേളയുടെ അവസാനം നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഒരാള്‍ക്ക് ടാറ്റാ ആരിയ കാര്‍ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
മേളയുടെ ഹോളിഡേ പാര്‍ട്ണര്‍മാരായ കെ.ടി.ഡി.സി സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കൂപ്പണ്‍ വഴി 15 പേര്‍ക്ക് തങ്ങളുടെ പ്രീമിയം ഹോട്ടലുകളില്‍ ഹോളിഡേ പാക്കേജ് അനുവദിക്കും. ക്വയിലോണ്‍ ബീച്ച് റിസോര്‍ട്ട് 150 പേര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ ഹോളിഡേ പാക്കേജും ഓള്‍ സീസണ്‍സ് ബാക്ക് വാട്ടര്‍ റിസോര്‍ട്ട് 1000 വിജയികള്‍ക്ക് ക്രൂയിസ് പാക്കേജുമാണ് സമ്മാനിക്കുന്നത്.
മറ്റൊരു പ്രായോജകരായ ഇമ്മാനുവല്‍ സില്‍ക്‌സ് 2000 പേര്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ട് വൗച്ചറുകളാണ് നല്‍കുന്നത്. തിരുവനന്തപുരം സ്റ്റൈല്‍ പ്ലസും ഡിസ്‌കൗണ്ട് കാര്‍ഡ് സമ്മാനിക്കുന്നുണ്ട്. ഹാപ്പിലാന്‍ഡ് തീം പാര്‍ക്കിലേക്കുള്ള പ്രവേശനപാസ്സും സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ ലഭിക്കും.
ജി കെ എസ് എഫിന്റെ ഓണ്‍ലൈന്‍ ക്വിസ് മല്‍സരത്തില്‍ ദിവസവും വിജയിക്കുന്ന 20 പേര്‍ക്ക് എല്‍ജി സ്മാര്‍ട് ഫോണാണ് സമ്മാനം. സൂപ്പര്‍ ഹിറ്റ് സിനിമയായ അവ്വൈ ഷണ്‍മുഖിയില്‍ കമല്‍ഹാസന്റെ മകളായി അഭിനയിച്ച ആന്‍ അലക്‌സിയ അന്നയാണ് ഈ വിഡിയോ ക്വിസ് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ സംസ്‌കാരം, കല, ചരിത്രം, പ്രകൃതി തുടങ്ങിയവയുടെ ആകര്‍ഷണീയതെയെപ്പറ്റി മനസ്സിലാക്കാന്‍ ഈ ക്വിസ് പരിപാടി ആളുകളെ സഹായിക്കുന്നുണ്ട്. പതിനായിരത്തിലധികം പേര്‍ ഇതിനോടകം ഇതില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
കൂടുതല്‍ ശരിയുത്തരങ്ങള്‍ നല്‍കുന്ന മൂന്നുപേര്‍ക്ക് മുളമൂട്ടില്‍ കണ്ണാശുപത്രിയുമായി ചേര്‍ന്നു നല്‍കുന്ന എല്‍.ജിയുടെ മറ്റൊരു സ്മാര്‍ട്‌ഫോണ്‍ സമ്മാനമായി ലഭിക്കും. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ഫോണ്‍വഴിയോ ഓണ്‍ലൈന്‍ വഴിയോ ബുക്ക് ചെയ്ത് മുളമൂട്ടില്‍ കണ്ണാശുപത്രിയില്‍ സൗജന്യമായി എക്‌സിക്യൂട്ടീവ് നേത്രചികില്‍സ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആഴ്ചതോറുമുള്ള രണ്ട് നറുക്കെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ 20 ഭാഗ്യശാലികള്‍ക്ക് 10 പവന്‍ സ്വര്‍ണം വീതവും മറ്റനവധി പേര്‍ക്ക് സ്‌ക്രാച്ച് ആന്‍ഡ് വിന്‍ വഴി സ്വര്‍ണനാണയങ്ങളും സമ്മാനമായി ലഭിച്ചു. ചെറുതും വലുതുമായ സമ്മാനങ്ങളിലൂടെ 101 കിലോ സ്വര്‍ണമാണ് സമ്മാനമായി വിതരണം ചെയ്യുന്നത്. ജി കെ എസ് എഫിന്റെ മൂന്നാമത്തെ വാരാന്ത്യനറുക്കെടുപ്പ് ഗ്ലോബല്‍ വില്ലേജില്‍  ജനുവരി 6 ന് ഞായറാഴ്ച്ച നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!