Section

malabari-logo-mobile

ദേശീയ പാതയില്‍ കാറിടിച്ച ഒഡീഷ സ്വദേശി മരിച്ചു.

HIGHLIGHTS : തിരൂരങ്ങാടി: ദേശീയ പാത വെളിമുക്കില്‍

തിരൂരങ്ങാടി: ദേശീയ പാത വെളിമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി 10.30യോടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ഒഡീഷ സ്വദേശി മരിച്ചു. . ഒഡീഷയിലെ കോരചൂട്ട് ജില്ലയിലുള്ള ബാസുലി സ്വദേശി മധുവിന്റെ മകന്‍ സമാരു ഹരിജന്‍ (55) ആണ് മരിച്ചത്.

വെളിമുക്ക് ക്വാര്‍ട്ടേഴ്‌സില്‍നിന്നും ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലിലേക്ക് നടന്ന് പോകുകയായിരുന്ന ഇദ്ദേഹത്തെ കാര്‍ ഇടിക്കുകയായിരുന്നു. ഉടനെ തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചു. അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ 2.30ഓടെ മരണം സംഭവിക്കുകയായിരുന്നു.

sameeksha-malabarinews

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!