Section

malabari-logo-mobile

പരപ്പനങ്ങാടിയിലും വേങ്ങരയിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി: ജില്ലയില്‍ രണ്ടിടത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പരപ്പനങ്ങാടിയില്‍ ഒരാള്‍ക്കും വേങ്ങരയില്‍ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗ ലക്ഷണം കണ്ട 18 പേരെ മലപ്പുറം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

കുടിവെള്ളം സംഭരിച്ചുവച്ചിരിക്കുന്ന ടാങ്കുകളിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വളരുന്നത്. രാവിലെയും സന്ധ്യസമയത്തുമാണ് കൂടുതലായി ഇത്തരം കൊതുകുകള്‍ മനുഷ്യരെ കടിക്കുക.വീടിനുള്ളില്‍ ചെറുതായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍പ്പോലും ഈഡിസ് കൊതുകള്‍ വളരാന്‍ ഇടയുള്ളതിനാല്‍ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

തിരൂരിലാണ് ഇതിന് മുമ്പ് കഴിഞ്ഞ മാര്‍ച്ചില്‍ ഡെങ്കിപ്പനി കണ്ടെത്തിയത്.
ഡങ്കിപ്പനി സ്ഥിരിക്കരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി ഡി.എം.ഒ വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു.കടുത്തപനി, തലവേദന, സന്ധിവേദന, തൊലിപ്പുറത്തെ ചുവന്നപാടുകള്‍ എന്നിവയാണ് ഡങ്കിപ്പനി ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്റ്ററെ സമീപിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്‌ലു, സ്ഥിരം സമിതി അധ്യക്ഷന്‍ മൊയ്തീന്‍കുട്ടി മാസ്റ്റര്‍, പഞ്ചായത്തംഗം അഷ്‌റഫ് എന്നിവര്‍ സന്ദര്‍ശിച്ചു. പൂക്കോട്ടൂര്‍ ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം, ഊരകം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കാംപും ബോധവത്കരണ ക്ലാസും നടത്തി. താലൂക്ക് ആശുപത്രിയില്‍ ഡങ്കിപ്പനി പരിശോധനക്കുള്ള കിറ്റും സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറം വെക്റ്റര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ 26 ഫീല്‍ഡ് ജീവനക്കാര്‍ സ്ഥലത്ത് കാംപ് ചെയ്ത് കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!