പത്തരക്കോടി നഷ്ടപരിഹാരം വേണം ;ജഗതി ശ്രീകുമാര്‍

 

തിരു: തനിക്ക് വാഹനാപകടത്തില്‍ പരിക്ക് പറ്റിയതിന് പത്തരക്കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പ്രശസ്ത സിനിമാതാരം കോടതിയില്‍ ഹരജി നല്‍കി. തിരുവനന്തപുരം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിലാണ് ഹരജി ഫയല്‍ ചെയ്തത്.

ജഗതി അപകടത്തില്‍പ്പെട്ട കാറോടിച്ച ഡ്രൈവര്‍, കാറുടമ, ഇന്‍ഷുറന്‍സ് കമ്പനി എന്നിവരെ എതിര്‍കക്ഷികളായി ചേര്‍ത്താണ് ഹരജി നല്‍കിയിട്ടുള്ളത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് മാസത്തിലാണ് കോഴിക്കോട് സര്‍വ്വകലാശാലയിലെ പാണമ്പ്രയില്‍ വെച്ച് സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിച്ച് ജഗതിക്ക് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മിംമ്‌സ് ആശുപത്രിയിലും വെല്ലൂരിലും ജഗതിക്ക് ചികിത്സ നല്‍കിയിരുന്നു. ഇപ്പോള്‍ അദേഹം തിരുവനന്തപുരത്തെ സ്വവസതിയില്‍ ചികിത്സയിലും വിശ്രമത്തിലുമാണ്. ഇപ്പോഴും ജഗതിക്ക് പൂര്‍ണ ആരോഗ്യം തിരിച്ച് കിട്ടിയിട്ടില്ല.


Share news
error: Content is protected !!
Scroll to Top