Section

malabari-logo-mobile

പങ്കാളിത്ത പെന്‍ഷന്‍ ഇന്നു മുതല്‍

HIGHLIGHTS : തിരു: സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം

തിരു: സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം ഇന്നുമുതല്‍ പ്രാബല്യത്തില്‍. സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇതു ബാധകം. നിലവില്‍ സര്‍വ്വീസില്‍ തുടരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്റ്റാറ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം തുടരും.

പങ്കാളിത്ത പെന്‍ഷന്‍കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്തിയിരുന്നു.

sameeksha-malabarinews

പുതുതായി സര്‍വ്വീസില്‍ പ്രവേശിക്കുന്നവരുടെ അടിസ്ഥാന ശമ്പളവും,ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനം അതതു മാസം പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കാനായി സര്‍ക്കാര്‍ പിടിക്കും.ഇതിനു തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായും പണ്ടില്‍ നിക്ഷേപിക്കും. ഇപ്രകാരം സ്വരൂപിക്കുന്ന തുക കൈകാര്യം ചെയ്യുന്നത് പ്രതേ്യക അതോറിറ്റിയായിരിക്കും ഓരോ മാസം പിടിക്കുന്ന തുകയും, അതിന്റെ പലിശയും ചേര്‍ന്ന തുക ജീവനക്കാര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനായി നല്കും.

അതേ സമയം പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മിനിമം പെന്‍ഷന്‍ എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന വിഹിതത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പെന്‍ഷന്‍ നിശ്ചയിക്കുക.

കൃത്യമായി പെന്‍ഷന്‍ ഉറപ്പാക്കാന്‍ ഈ പദ്ധതിക്ക് ആവില്ലെന്ന് പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനം. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ജീവനക്കാര്‍ ശക്തമായി എതിര്‍പ്പ് ് പ്രകടിപ്പിക്കുകയും അനിശ്ചിതകാല പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു.. ഈ നിയമം 2003 ല്‍ തമിഴ്‌നാട്ടിലും, 2004 ല്‍ ആന്ധ്രാപ്രദേശിലും, 2006 ല്‍ കര്‍ണ്ണാടകത്തിലും നിയമനം ലഭിച്ചവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!