ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ ഔദേ്യാഗിക വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു.

വെല്ലിംഗ്ടണ്‍: ന്യൂസിലന്റ് പ്രധാനമന്ത്രി ജോണ്‍ കീ യുടെ ഔദേ്യാഗിക വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു. അനോണിമസ് ന്യൂസിലാന്റ് എന്ന ഹാക്കര്‍മാരുടെ സംഘടനയാണ് പ്രധാനമന്ത്രിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തത്.

പൗരന്‍മാരെ രഹസ്യമായി നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഇന്റലിജെന്‍സ് ഏജന്‍സിക്ക് അനുമതി നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്.

രാജ്യത്തെ പൗരന്‍മാരുടെ രഹസ്യം ചോര്‍ത്താനായി ഇന്റലിജന്‍സ് ഏജന്‍സിക്ക് അനുമതി നല്‍കിയതില്‍ കടുത്ത പ്രതിഷേധമാണ് ന്യൂസിലാന്റില്‍ ഉണ്ടായിരുന്നത്.

Share news
error: Content is protected !!
Scroll to Top