സോളാര്‍ വിവാദം സിനിമയില്‍ അഭിനയിച്ചതിനേക്കാള്‍ എന്നെ പ്രശസ്തയാക്കി; ഉത്തര ഉണ്ണി

സോളാര്‍ വിവാദത്തില്‍ ഉള്‍പെട്ടത് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ കിട്ടാത്ത പ്രശസ്തിയാണ് തനിക്ക് നേടി തന്നതെന്ന് നടിയും മോഡലുമായ ഉത്തരാ ഉണ്ണിയുടെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉത്തര ഇക്കാര്യം വ്യക്തമാക്കിയത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഫെയ്‌സ് ബുക്കില്‍ കണ്ട പരാമര്‍ശമാണ് ഉത്തരയിലേക്ക് അനേ്വഷണം വഴിമാറാന്‍ ഇടയായത്. ഇതേ തുടര്‍ന്ന് നടന്ന അനേ്വഷണത്തിലാണ് ഉത്തര ടീം സോളാറിന്റെ ബ്രാന്റ് അംബാസിഡറാണെന്ന് കണ്ടെത്തിയത്. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളായ ബിജുവിനും ശാലുവിനും ഒപ്പം നിരവധി തവണ ഉത്തര പല യാത്രകള്‍ നടത്തിയതായും അനേ്വഷണ ഉദേ്യാഗസ്ഥര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പരസ്യത്തിന്റെ ഷൂട്ടിങ്ങ് ആവശ്യത്തിനായാണ് താന്‍ ബിജുവിനും സരിതക്കുമൊപ്പം യാത്ര നടത്തിയതെന്ന് ഉത്തര വ്യക്തമാക്കിയിരുന്നു.

പ്രശസ്ത നടി ഊര്‍മ്മിളാ ഉണ്ണിയുടെ മകളാണ് ഉത്തരാ ഉണ്ണി.

 

Share news
error: Content is protected !!
Scroll to Top