അളവ് തൂക്കത്തില്‍ ക്രമക്കേട്: പിഴ ഈടാക്കി

മലപ്പുറം:ജില്ലാ ലീഗല്‍ മെട്രോളജി ഫ്‌ളയിങ് സ്‌ക്വാഡ് വിഭാഗം മഞ്ചേരി, മലപ്പുറം, ഒതുക്കുങ്ങള്‍, കോട്ടക്കല്‍ ഭാഗങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അളവ് തൂക്ക ഉപകരണങ്ങളില്‍ മുദ്ര പതിപ്പിക്കാത്തതിന് മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ 7000 രൂപയും, ബ്രഡ്ഡിന്റെ തൂക്കകുറവിന് 10000 രൂപയും ഈടാക്കി. പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ അടക്കം ചെയ്ത പായ്ക്കുകളിലും റെയിന്‍ കോട്ട് അടക്കം ചെയ്ത പായ്ക്കറ്റിലും പാക്കേജ്‌സ് കമ്മോഡിറ്റീസ് നിയമങ്ങള്‍ പാലിക്കാത്തതിന് നാല് സ്ഥാപനങ്ങള്‍ക്കെതിരെ 47000 രൂപയും പാക്കേജ്‌സ് കമ്മോഡിറ്റീസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാതെ വിദേശ ഉത്പന്നങ്ങള്‍, ഉപകരണങ്ങള്‍, സാനിറ്ററി ഉത്പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്തതിന് 36000 രൂപയും പിഴചുമത്തി.

 

Share news
error: Content is protected !!
Scroll to Top