Section

malabari-logo-mobile

നേഴ്‌സറി അധ്യാപികമാര്‍ക്കും ആയമാര്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശിച്ച ശമ്പളം നല്‍കണം: അഡ്വ. ബിന്ദു കൃഷ്ണ

HIGHLIGHTS : തിരുവനന്തപുരം: നേഴ്‌സറി അധ്യാപികമാര്‍ക്കും ആയമാര്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശിച്ച ശമ്പളം നല്‍കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ അട...

തിരുവനന്തപുരം: നേഴ്‌സറി അധ്യാപികമാര്‍ക്കും ആയമാര്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശിച്ച ശമ്പളം നല്‍കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നടപ്പാക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

തൂപ്പുകാരേക്കാള്‍ കുറഞ്ഞ ശമ്പളമാണ് നഴ്‌സറി ടീച്ചര്‍മാര്‍ക്ക് നല്‍കുന്നതെന്ന കോടതിയുടെ വിമര്‍ശനം സര്‍ക്കാര്‍ ഗൗരവത്തോടെ ഉള്‍ക്കൊള്ളണം. സാമൂഹിക പുനര്‍നിര്‍മാണത്തില്‍ മഹത്തായ പങ്കുവഹിക്കുന്ന അധ്യാപകരോട് ഇത്രയും കാലം കാട്ടിയത് കടുത്ത അനീതിയാണെന്ന കാര്യത്തില്‍ സംശയമില്ല. ജീവിതച്ചെലവ് ഉയര്‍ന്നിരിക്കുന്ന കാലഘട്ടത്തില്‍ ഇത്രയും കുറഞ്ഞ വരുമാനത്തില്‍ ജോലിയെടുക്കാന്‍ അധ്യാപകരെ നിര്‍ബന്ധിക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ഇപ്പോള്‍ കോടതി നിര്‍ദ്ദേശിച്ച ശമ്പളം തന്നെ അപര്യാപ്തമാണെങ്കിലും ആദ്യഘട്ടത്തില്‍ ഇത് നല്‍കി അധ്യാപകരുടെയും ആയമാരുടെയും കുടുംബങ്ങളോട് നീതി കാട്ടണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!