Section

malabari-logo-mobile

സ്‌പൈഡര്‍മാന്റെ അത്ഭുതപ്രകടനം കാണാന്‍ യൂട്യൂബില്‍ തിക്കുംതിരക്കും

HIGHLIGHTS : ലണ്ടന്‍ : സാക്ഷാല്‍ സ്‌പൈഡര്‍മാനെ വെല്ലുന്ന പ്രകടനങ്ങളാണ് റഷ്യന്‍ വംശജനായി ആധുനിക സ്‌പൈഡര്‍മാന്‍ ജനമദ്ധ്യത്തിലേക്ക് തൊടുത്തു വിട്ടിരിക്കുന്നത്. ഇന്...

ലണ്ടന്‍ : സാക്ഷാല്‍ സ്‌പൈഡര്‍മാനെ വെല്ലുന്ന പ്രകടനങ്ങളാണ് റഷ്യന്‍ വംശജനായി ആധുനിക സ്‌പൈഡര്‍മാന്‍ ജനമദ്ധ്യത്തിലേക്ക് തൊടുത്തു വിട്ടിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ വന്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ആധുനിക സ്‌പൈഡര്‍മാന്റെ വീഡിയോ ഷെയറിംങ് ദിവസങ്ങള്‍ക്കൊണ്ടുതന്നെ ലക്ഷങ്ങള്‍ കടന്നിരിക്കുകയാണ്.

പാലങ്ങളിലുടെയും അംബരചുംബികളായ കെട്ടിടങ്ങളിലൂടെയും യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വലിഞ്ഞുകയറുന്ന ഈ പുതിയ സ്‌പൈഡര്‍മാന്റെ പ്രകടനങ്ങള്‍ കുട്ടികളെയെന്നപോലെ തന്നെ മുതിര്‍ന്നവരെയും ത്രില്ലടിപ്പിച്ചിരിക്കുകയാണ്.
പരമ്പരാഗത സ്‌പൈഡര്‍മാനെ പോലെ വിചിത്രവേഷധാരിയല്ല ഈ പുതിയ സ്‌പൈഡര്‍മാന്‍. തന്റെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത സ്‌പൈഡര്‍മാന്‍ കറുത്ത ടീഷര്‍ട്ട് ധരിച്ചാണ് പ്രകടനങ്ങള്‍ നടത്തുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!