Section

malabari-logo-mobile

നെല്ലിയാമ്പതി : യുഡിഎഫില്‍ പൊട്ടിത്തെറി

HIGHLIGHTS : തിരു : നെല്ലിയാമ്പതിയിലെ കയ്യേറ്റക്കാരായ തോട്ടം മുതലാളിമാരെ തൊട്ടുകളിക്കാന്‍

തിരു : നെല്ലിയാമ്പതിയിലെ കയ്യേറ്റക്കാരായ തോട്ടം മുതലാളിമാരെ തൊട്ടുകളിക്കാന്‍ പറ്റില്ലെന്ന നിലപാടുമായി കെഎം മാണിതന്നെ നേരിട്ടെത്തി. എന്നാല്‍ കൈയ്യേറ്റക്കാര്‍ക്ക് അനുകൂലമായി നിലപാടെടുത്താല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതടക്കമുള്ള കടുത്ത തീരുമാനമെടുക്കുമെന്ന് വിഡി സതീശനും, ടി എന്‍ പ്രതാപനും മുന്നറിയിപ്പ് നല്‍കി.

ഇതുവരെ പി സി ജോര്‍ജ്ജിന് പിന്നില്‍ നിന്നിരുന്ന കെ എം മാണിയിപ്പോള്‍ രംഗത്തിറങ്ങിയതോടെ ഈ വിഷയത്തിന് പുതിയമാനം കൈവന്നിരിക്കുകയാണ്. ഈ വിഷയത്തില്‍ പിസി ജോര്‍ജ്ജ് തന്നിഷ്ടപ്രകാരം സംസാരിക്കുകയല്ലെന്നും കേരള കോണ്‍ഗ്രസിന്റെ നിലപാടാണ് ജോര്‍ജ്ജ് പറയുന്നതെന്നും ഇന്നലെ അവര്‍ വ്യക്തമാക്കി.

sameeksha-malabarinews

തോട്ടങ്ങള്‍ സര്‍ക്കാരിന് ഒരിക്കലും ഏറ്റെടുക്കാനാകില്ലെന്ന തങ്ങളുടെ നിലപാട് മാണിയും ഇന്ന് ഉമ്മന്‍ചാണ്ടിയെ അറിയിക്കും.

ഇതിനിടെ ഹൈക്കോടതിയിലെ വനഭൂമി കേസുകള്‍ ദുര്‍ബലപ്പെടുത്തുന്ന അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതി വനംമന്ത്രിയും ഉയര്‍ത്തിയിട്ടുണ്ട്.

ഇന്ന് സിപിഐഎം സംഘം നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!