വാഷിംങ്ടണ്‍: അമേരിക്കയിലെ വിസ്‌കണ്‍സിനില്‍ സിഖ് ഗുരുദ്വാരയിലേക്കാണ് വെടിയുതിര്‍ത്തത്. 6 പേരെ കൊന്ന വേഡ്‌മൈക്കല്‍ പേജ് സ്വയം വെടിവെച്ച് മരിച്ചതായി അന്വേഷണ ഏജന്‍സി. തലക്ക് വെടിവെച്ചാണ് ഇയാള്‍ മരിച്ചത്.
വര്‍ണവെറിയനായ ഇയാള്‍ നടത്തിയ വെടിവെപ്പില്‍ മരിച്ച 6 പേരില്‍ 5 പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാലുപേരും ഇന്ത്യക്കാരാണ്.
വംശീയ വിദ്വേഷ പ്രചരണ പരിപാടികളില്‍ നിരന്തരം പങ്കെടുത്തിരുന്ന കൊലയാളിയുടെ തോളില്‍ 9/11 എന്ന് പച്ചകുത്തിയിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ട ഇയാള്‍ പോലീസ് വെടിവെപ്പിലാണ് മരിച്ചത് എന്നാണ് ആദ്യം കരുതിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




